റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പാതമിത്ര പദ്ധതി – അപേക്ഷ ക്ഷണിക്കുന്നു

March 3, 2020 - 5:05 pm

എറണാകുളം മാർച്ച് 3: എറണാകുളം ജില്ലയില്‍ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വഴിയോരത്ത് ചെരിപ്പ്, ബാഗ്, കുട എന്നിവ നന്നാക്കുന്നവര്‍ക്കായി പട്ടികജാതി വികസന വകുപ്പ് മുഖേന  സൗജന്യമായി കിയോസ്‌ക്കുകള്‍ നിര്‍മ്മിച്ചു നല്‍കുന്ന പാതമിത്ര പദ്ധതിയിലേയ്ക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു. പാതയോരങ്ങളില്‍ ചെരിപ്പ്, കുട, ബാഗ് എന്നിവ സുരക്ഷിതമായിരുന്ന് ചെയ്യുന്നതിന് കുറഞ്ഞത് 3 വര്‍ഷമെങ്കിലും പ്രസ്തുത തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആളുകള്‍ക്കാണ് പദ്ധതി അനുവദിക്കുന്നത്. 18നും 60നും മദ്ധ്യേ പ്രായമുള്ള വാര്‍ഷിക വരുമാനം 3,00,000/- രൂപയില്‍ താഴെയുള്ളവര്‍ക്കാണ് മുന്‍ഗണന.

അപേക്ഷകര്‍ വെള്ളക്കടലാസിലുള്ള അപേക്ഷയോടൊപ്പം, ജാതി, വരുമാനം, 3 വര്‍ഷത്തെ പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റ് (തദ്ദേശ സ്വയംഭരണ സെക്രട്ടറിയുടെ) എന്നിവ സഹിതം 2020 മാര്‍ച്ച് 7 നകം കാക്കനാട് സിവില്‍ സ്റ്റേഷന്‍ മൂന്നാം നിലയിലുള്ള ജില്ലാ പട്ടികജാതി വികസന ഓഫീസ്സില്‍ സമര്‍പ്പിക്കേണ്ടതാണ്. ബന്ധപ്പെടേണ്ട ഫോണ്‍ നമ്പർ: 04842422256.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *