റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പുല്‍വാമ ഭീകരാക്രമണത്തിന് ഇന്ന് ഒരാണ്ട്

ന്യൂഡല്‍ഹി ഫെബ്രുവരി 14: രാജ്യത്തിന് 40 ജവാന്മാരുടെ ജീവന്‍ നഷ്ടമായ പുല്‍വാമയിലെ ഭീകരാക്രമണത്തിന് ഇന്ന് ഒരാണ്ട്. 2019 ഫെബ്രുവരി 14നാണ് രാജ്യത്തെയാകെ കണ്ണീരാഴ്ത്തി പുല്‍വാമ ഭീകരാക്രമണം നടന്നത്. കാശ്മീരിലെ പുല്‍വാമ ജില്ലയിലെ ലാത്പോരയില്‍ സിആര്‍പിഎഫ് വാഹനവ്യൂഹത്തിന് നേരെ പാക് ഭീകരസംഘടനയായ ജയ്ഷെ മുഹമ്മദ് ഭീകരാക്രമണം നടത്തുകയായിരുന്നു.

ഭീകരാക്രമണത്തില്‍ വയനാട് ലക്കിടി സ്വദേശി വസന്ത കുമാറും രാജ്യത്തിനായി ജീവന്‍ സമര്‍പ്പിച്ചു. ജീവത്യാഗം ചെയ്ത സൈനികരുടെ സ്മാരകത്തിന്റെ ഉദ്ഘാടനം ലത്പോരയിലെ സിആര്‍പിഎഫ് ക്യമ്പില്‍ ഇന്ന് നടക്കും. ഭീകരാക്രമണത്തിന് തിരിച്ചടിയായി 12-ാം ദിവസം ഇന്ത്യ നിയന്ത്രണരേഖ കടന്ന് പാകിസ്ഥാനിലെ ബാലക്കോട്ടിലുള്ള ഭീകരപരിശീലന കേന്ദ്രങ്ങള്‍ മിന്നലാക്രമണത്തിലൂടെ തകര്‍ത്തിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *