റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

യുപിയില്‍ ബസ് ട്രക്കിലിടിച്ച് 14 മരണം

February 13, 2020 - 9:45 am

ഫിറോസാബാദ് ഫെബ്രുവരി 13: ഉത്തര്‍പ്രദേശില്‍ ആഗ്ര-ലഖ്നൗ അതിവേഗപാതയില്‍ ബസ് ട്രക്കിലിടിച്ച് 14 പേര്‍ മരിച്ചു. 35 ഓളം പേര്‍ക്ക് പരിക്കേറ്റു. ബുധനാഴ്ച രാത്രിയോടെയായിരുന്നു അപകടം. ഡല്‍ഹിയില്‍ നിന്ന് ബീഹാറിലേക്ക് 40 ഓളം യാത്രക്കാരുമായി പോകുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്.

മൂന്ന് മണിക്കൂറോളം നീണ്ട രക്ഷാപ്രവര്‍ത്തനത്തിലാണ് മരിച്ചവരുടെ മൃതദേഹങ്ങളും പരിക്കേറ്റവരെയും ബസില്‍ നിന്ന് പുറത്തെത്തിച്ചത്. പരിക്കേറ്റവരെ യുപി റൂറല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആശുപത്രിയിലേക്ക് മാറ്റി. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *