കെഎസ്ആര്‍ടിസിയില്‍ പ്രതിവര്‍ഷം 1000 ബസെന്ന പ്രഖ്യാപനം പാഴായി

തിരുവനന്തപുരം ഫെബ്രുവരി 5: കെഎസ്ആര്‍ടിസിയില്‍ പ്രതിവര്‍ഷം ആയിരം ബസുകള്‍ പുതുതായി ഇറക്കുമെന്ന പ്രഖ്യാപനം പാഴായി. 101 പുതിയ ബസുകള്‍ മാത്രമാണ് കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ നിരത്തിലിറക്കിയത്.

ഇടതുമുന്നണി കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പുറത്തിറക്കിയ പ്രകടന പത്രികയില്‍ കെഎസ്ആര്‍ടിസിയില്‍ സമഗ്ര പുനരുദ്ധാരണ പാക്കേജ് വാഗ്ദാനം ചെയ്തിരുന്നു. കിഫ്ബി വഴി പണം കണ്ടെത്തി 1000 പുതിയ ബസുകള്‍ നിരത്തിലിറക്കുമെന്ന സംസ്ഥാന സര്‍ക്കാരിന്റെ പ്രഖ്യാപനം പാഴായി. തലസ്ഥാന നഗരിയില്‍ ഒരു ഇലക്ട്രിക് ബസ് പോലും ഇറങ്ങിയില്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →