ഹൈദരാബാദ്| അമിതവേഗതയിലെത്തിയ കാര്‍ നിയന്ത്രണം വിട്ട് റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയുടെ പിന്നില്‍ ഇടിച്ച് രണ്ട് കുട്ടികളുള്‍പ്പെടെ ആറുപേര്‍ മരിച്ചു. കാറില്‍ ഏഴുപേരായിരുന്നു ഉണ്ടായിരുന്നത്. ഇതില്‍ ആറുപേരും സംഭവസ്ഥലത്തു വെച്ചു തന്നെ മരണപ്പെട്ടു. ഒരാള്‍ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്. എക്സിറ്റ് 16ന് സമീപമായിരുന്നു അപകടം.
ഒരാൾ മാത്രമാണ് അപകടത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടത്.
. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. കാര്‍ ഓടിച്ചിരുന്ന ബൊള്ളി ശിവകുമാര്‍ (37), ഭാര്യ ബൊള്ളി ലാസ്യ, ബൊള്ളി ഋഷിത എന്നിവരാണ് അപകടത്തില്‍ മരിച്ച ഒരു കുടുംബത്തിലെ അംഗങ്ങള്‍. കൂടെയുണ്ടായിരുന്ന കോഡം ശ്രീനിവാസ് (40), കുട്ടികളായ കൃഷ്ണ ചന്ദ്ര, കോഡം മാധവ് എന്നിവരും അപകടത്തില്‍ മരണപ്പെട്ടു. ശ്രീനിവാസിന്റെ ഭാര്യ ശ്വേത (35) മാത്രമാണ് അപകടത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടത്.
ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങുകയായിരുന്നു കുടുംബം
ഇവരെ ഉടന്‍തന്നെ വിദഗ്ധ ചികിത്സക്കായി ആശുപത്രിയിലേക്ക് മാറ്റി.യാദഗിരിഗുട്ട ക്ഷേത്രത്തില്‍ ദര്‍ശനം കഴിഞ്ഞ് മടങ്ങുകയായിരുന്നു അപകടത്തില്‍പ്പെട്ട സംഘമെന്ന് പൊലീസ് അറിയിച്ചു. മരിച്ചവരെല്ലാം രാജണ്ണ സിര്‍സില്ല ജില്ലക്കാരാണ്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുകയും മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. സംഭവത്തില്‍ പോലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. .