ബെയ്ജിങ് ഫെബ്രുവരി 5: ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 490 ആയി ഉയര്‍ന്നതായി ചൈനീസ് ആരോഗ്യമിഷന്‍ വ്യക്തമാക്കി. ഇന്നലെ 65 പേരാണ് മരിച്ചത്. വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 24,324 ആയി ഉയര്‍ന്നു. ചൈനയ്ക്ക് പുറത്ത് ഹോങ്കോങ്ങിലും ഫിലിപ്പീന്‍സിലും രണ്ട് പേര്‍ മരിച്ചിരുന്നു.
ജപ്പാനീസ് ആഡംബരക്കപ്പലിലെ 10 വിനോദ സഞ്ചാരികള്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. യോക്കോഹാമ തുറമുഖത്ത് പിടിച്ചിട്ടിരിക്കുന്ന കപ്പലിലുള്ളവരെ പുറത്തിറങ്ങാന്‍ അനുവദിച്ചിട്ടില്ല. 3700 സഞ്ചാരികളും ജീവനക്കാരും കപ്പലിലുണ്ട്. കപ്പിലിലുള്ള 273 പേരുടെ സാംപിളുകള്‍ പരിശോധിച്ചതിലാണ് 10 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചത്.