റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഇന്ത്യയെ മത രാഷ്ട്രമാക്കാന്‍ ആര്‍എസ്എസ് ശ്രമിക്കുന്നുവെന്ന് പിണറായി വിജയന്‍

December 16, 2019 - 12:17 pm

തിരുവനന്തപുരം ഡിസംബര്‍ 16: ഇന്ത്യയെ മതരാഷ്ട്രമാക്കാന്‍ ആര്‍എസ്എസ് ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഭരണ-പ്രതിപക്ഷ പാര്‍ട്ടികള്‍ തിരുവനന്തപുരത്ത് നടത്തിയ സംയുക്താസത്യാഗ്രഹം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൗരത്വ ഭേദഗതി നിയമത്തെ കേരളത്തെ ഒറ്റക്കെട്ടായി എതിര്‍ക്കുന്നു. രാജ്യത്തെ ഇപ്പോഴത്തെ ഗുരുതരമായ പ്രതിസന്ധി ചിലര്‍ ബോധപൂര്‍വ്വം സൃഷ്ടിച്ചതാണ്. മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എല്‍ഡിഎഫ്, യുഡിഎഫ് കക്ഷിനേതാക്കള്‍ തുടങ്ങിയവര്‍ സത്യാഗ്രഹത്തില്‍ പങ്കെടുത്തു. കേന്ദ്ര സര്‍ക്കാര്‍ നയത്തിനെതിരെ ഈ സര്‍ക്കാരിന്റെ കാലത്ത് ആദ്യമായാണ് ഇടതു-ഐക്യമുന്നണി നേതാക്കള്‍ സംയുക്ത സമരം നടത്തിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *