ബംഗളൂരു ഡിസംബര്‍ 9: കര്‍ണാടക ഉപതെരഞ്ഞെടുപ്പില്‍ ബിജെപി 11 സീറ്റിന് മുന്നില്‍. പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണി തീര്‍ന്നപ്പോള്‍ 8 ഇടങ്ങളില്‍ ബിജെപി മുന്നിലായിരുന്നു. കോണ്‍ഗ്രസും ജെഡിഎസും രണ്ട് ഇടങ്ങളില്‍ മുന്നിലാണ്. 15 മണ്ഡലങ്ങളില്‍ കുറഞ്ഞത് 6 സീറ്റ് നേടിയാലേ ബിജെപിക്ക് ഭരണം നിലനിര്‍ത്താനാകൂ. കോണ്‍ഗ്രസ്-ദള്‍ സര്‍ക്കാരിനെ അട്ടിമറിച്ച് ബിജെപിയെ അധികാരത്തിലേറ്റാനായി കൂറുമാറിയ 17 കോണ്‍ഗ്രസ്-ദള്‍-കെപിജെപി എംഎല്‍എമാരില്‍ 15 പേരുടെ മണ്ഡലങ്ങളിലായിരുന്നു ഉപതെരഞ്ഞെടുപ്പ്.



