റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഹെല്‍മറ്റ് വേട്ട: ബൈക്ക് യാത്രക്കാരനെ ലാത്തി കൊണ്ട് എറിഞ്ഞിട്ട് പോലീസ്

November 28, 2019 - 4:31 pm

കൊല്ലം നവംബര്‍ 28: കൊല്ലത്ത് കടയ്ക്കലിലാണ് ബൈക്ക് യാത്രികന് നേരെ പോലീസ് അതിക്രമം. വാഹനപരിശോധനയ്ക്കിടെ നിര്‍ത്താതെ പോയ ബൈക്ക് യാത്രക്കാരനെ പോലീസ് ലാത്തി കൊണ്ട് എറിഞ്ഞിട്ടു. നിയന്ത്രണം വിട്ട ബൈക്ക് മറ്റൊരു വാഹനത്തിലിടിച്ച് മറിഞ്ഞു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സിദ്ദിഖിനെ (19) മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ലാത്തിയെറിഞ്ഞ പോലീസ് ഓഫീസര്‍ ചന്ദ്രമോഹനെ സസ്പെന്‍റ് ചെയ്തു. പരിശോധനയില്‍ പങ്കെടുത്ത മറ്റ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റും.

പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ റോഡ് ഉപരോധിച്ചു. കാഞ്ഞിരത്തുംമൂട് ഭാഗത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നുണ്ട്. ഹെല്‍മറ്റ് ധരിക്കാത്തവരെ ഓടിച്ചിട്ട് പിടികൂടരുതെന്ന ഹൈക്കോടതി നിര്‍ദ്ദേശമുണ്ട്. ട്രാഫിക് ലംഘനം കണ്ടെത്താന്‍ ആധുനികവും ശാസ്ത്രീയവുമായ സംവിധാനങ്ങള്‍ ഉപയോഗിക്കണം. ഇത് സംബന്ധിച്ച് ഡിജിപി പുറത്തിറക്കിയ സര്‍ക്കുലര്‍ കര്‍ശനമായി പാലിക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *