റോഹിംഗ്യന്‍ വിഷയം: ബംഗ്ലാദേശും മ്യാന്‍മറും തമ്മിലുള്ള സംവാദത്തെ ഞങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നുവെന്ന് ഇന്ത്യ

രവീഷ് കുമാര്‍

ന്യൂയോര്‍ക്ക് സെപ്റ്റംബര്‍ 26: റോഹിംഗ്യന്‍ വിഷയത്തില്‍ ബംഗ്ലാദേശും മ്യാന്‍മറും തമ്മിലുള്ള സംവാദത്തിനെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് ഇന്ത്യ വ്യാഴാഴ്ച പറഞ്ഞു. വീടുകളുടെ നിര്‍മ്മാണത്തിനായി മ്യാന്‍മറിലേക്ക് വികസന സഹായം നല്‍കിയിട്ടുണ്ട്. ബംഗ്ലാദേശിലുള്ള പലായനം ചെയ്തവര്‍ക്കും ഞങ്ങള്‍ സഹായം നല്‍കിയിട്ടുണ്ട്. ഇരുരാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നു-വിദേശകാര്യവക്താവ് രവീഷ് കുമാര്‍ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്രമോദി ബംഗ്ലാദേശ് പ്രധാനമന്ത്രിയുമായി വെള്ളിയാഴ്ച ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്താന്‍ സാധ്യതയുണ്ട്. മോദി, ഇറാന്‍ നേതൃത്വവുമായി വ്യാഴാഴ്ച ചര്‍ച്ച നടത്തും. രവീഷ് കൂട്ടിച്ചേര്‍ത്തു.

Share
അഭിപ്രായം എഴുതാം