നിയമപരമായ നടപടികള്‍ കഴിഞ്ഞാല്‍ മെഹുല്‍ ചോക്സിയെ ഇന്ത്യക്ക് കൈമാറും, ആന്‍റിഗ്വ പ്രധാനമന്ത്രി

മെഹുല്‍ ചോക്സി

ന്യൂയോര്‍ക്ക് സെപ്റ്റംബര്‍ 26: പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പിനെ തുടര്‍ന്ന് രാജ്യം വിട്ട വ്യവസായി മെഹുല്‍ ചോക്സിയെ നിയമപരമായ നടപടികള്‍ കഴിഞ്ഞാല്‍ ഇന്ത്യയിലേക്ക് തിരിച്ചയക്കുമെന്ന് ആന്‍റിഗ്വ പ്രധാനമന്ത്രി ഗാസ്റ്റ്ണ്‍ ബ്രൗണ്‍ വ്യാഴാഴ്ച പറഞ്ഞു. ‘ഞങ്ങള്‍ക്ക് രാജ്യത്തിന്‍റേതായ നിയമങ്ങളുണ്ട്, സ്വതന്ത്ര്യമായ ജുഡീഷ്യറിയുണ്ട്. ചോക്സിയുടെ വിഷയം കോടിക്ക് മുമ്പാകെയാണ്’- ബ്രൗണ്‍ മാധ്യമങ്ങളോട് പറഞ്ഞു.

കുറ്റവാളികള്‍ക്കും നിയമനടപടികള്‍ക്ക് അവകാശമുണ്ട്. നിയമനടപടികള്‍ പൂര്‍ത്തിയായാല്‍ ഇന്ത്യയിലേക്ക് വിടും. ഒളിച്ചോടിയ ചോക്സിക്ക് 2018 ജനുവരിയിലാണ് ആന്‍റിഗ്വയിലും ബാര്‍ബുഡയിലും പൗരത്വം ലഭിച്ചത്.

Share
അഭിപ്രായം എഴുതാം