ന്യൂയോര്‍ക്ക് സെപ്റ്റംബര്‍ 26: യുഎന്‍ 74-ാമത് ഐക്യരാഷ്ട്ര പൊതുസഭയിലെ ഉന്നതതല വിഭാഗത്തിന്‍റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി അര്‍മേനിയന്‍ പ്രധാനമന്ത്രി നിക്കോള്‍ പാഷിന്യാനെ സന്ദര്‍ശിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം അവലോകനം ചെയ്യുകയും അവരുടെ സ്ഥിരമായ വളര്‍ച്ചയില്‍ സംതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു.
അര്‍മേനിയന്‍ പ്രധാനമന്ത്രിയുടെ ക്ഷണം നന്ദിയോടെ സ്വീകരിച്ചെന്ന് വിദേശകാര്യമന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. ഇരുരാജ്യങ്ങളിലെയും ജനങ്ങള്‍ തമ്മിലുള്ള സൗഹാര്‍ദ്ദത്തെ പ്രധാനമന്ത്രിമാര്‍ വിലമതിക്കുന്നു. ഉഭയകക്ഷി ചര്‍ച്ചകള്‍ക്ക് അത് വലിയ അടിത്തറ നല്‍കുന്നു. യുഎന്‍ സെക്യൂരിറ്റി കൗണ്‍സിലിന്‍റെ സ്ഥിരം അംഗത്വത്തിനുള്ള ഇന്ത്യയുടെ സ്ഥാനാര്‍ത്ഥിത്വത്തിന് അര്‍മേനിയ നല്‍കുന്ന നിരന്തരമായ പിന്തുണയ്ക്ക് മോദി നന്ദി പറഞ്ഞു.