യുഎന്‍ സെപ്റ്റംബര്‍ 25: സൗദി എണ്ണ സൗകര്യങ്ങള്‍ക്കെതിരെ നടന്ന ആക്രമണത്തില്‍ ആശങ്ക പ്രകടിപ്പിക്കുകയും ഇത് സാമ്പത്തിക വ്യവസ്ഥയ്ക്ക് ഭീഷണിയാണെന്നും ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ ബുധനാഴ്ച പറഞ്ഞു. യുഎന്‍ പൊതുസമ്മേളനത്തിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ആബെ.
ആക്രമണത്തെ തുടര്‍ന്ന് മിഡില്‍ ഈസ്റ്റിനെ സുസ്ഥിരമാക്കുന്നതില്‍ ഇറാന്‍ ക്രിയാത്മക പങ്ക് വഹിക്കുമെന്ന് ജപ്പാന്‍ പ്രതീക്ഷിക്കുന്നതായി അദ്ദേഹം ഇറാന്‍ പ്രസിഡന്‍റ് ഹസ്സന്‍ റൂഹാനിയോട് പറഞ്ഞു. 2018 മെയ് മാസത്തില്‍ ഇറാന്‍ ആണവകരാറില്‍ നിന്ന് അമമേരിക്ക പിന്മാറുകയും ഇസ്ലാമിക് റിപ്പബ്ലകില്‍ ഉപരോധം പുനഃസ്ഥാപിക്കുകയും ചെയ്തതിനുശേഷം മിഡില്‍ ഈസ്റ്റില്‍ സംഘര്‍ഷങ്ങള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്.