മുംബൈ ആഗസ്റ്റ് 31: മഹാരാഷ്ട്രയില്‍ ഷിര്‍പ്പൂരിനടുത്ത് കെമിക്കല്‍ ഫാക്ടറിയില്‍ സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം പത്തായി. സംഭവത്തില്‍ 40 ഓളം പേര്‍ക്ക് പരിക്കേറ്റു. ശനിയാഴ്ച ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. മുംബൈ അടിസ്ഥാനമായി നടക്കുന്ന റുമിത് ഇന്‍റര്‍നാഷ്ണല്‍ ഫാക്ടറിയിലാണ് സ്ഫോടനം നടന്നത്. സ്ഫോടനത്തില്‍ സമീപത്തുള്ള കെട്ടിടങ്ങളും വീടുകളും തകര്‍ന്നു. സംഭവത്തിന്‍റെ തീവ്രത കണക്കിലെടുക്കുമ്പോള്‍ മരണനിരക്ക് കൂടാനാണ് സാധ്യതയെന്ന് അധികൃതര്‍ പറയുന്നു.
തീയണക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഗുരുതരമായി പരിക്കേറ്റവരെ ധുലൈയിലേക്ക് മാറ്റി.


