ന്യൂഡല്‍ഹി ആഗസ്റ്റ് 23: പ്രധാനമന്ത്രി നരേന്ദ്രമോദി വെള്ളിയാഴ്ച വൈകുന്നേരം യുഎഇയിലെത്തും. ന്യൂഡല്‍ഹിയും അബുദാബിയും തമ്മിലുള്ള ഉഭയകക്ഷിബന്ധം പ്രോത്സാഹിപ്പിക്കാനാണ് കൂടിക്കാഴ്ച. കഴിഞ്ഞ നാലുവര്‍ഷത്തിനിടയില്‍ മോദിയുടെ മൂന്നാമത്തെ സന്ദര്‍ശനമാണിത്.
യുഎഇയുടെ ദേശീയ അവാര്‍ഡായ ‘ഓര്‍ഡര്‍ ഓഫ് സായിദ്’ നരേന്ദ്രമോദിക്ക് സമ്മാനിക്കും. ഇരുരാജ്യങ്ങളുടെയും നയതന്ത്രപരമായ കാര്യങ്ങള്‍ വര്‍ദ്ധിപ്പിച്ചതില്‍ മോദി വഹിച്ച പങ്കിനാണ് അവാര്‍ഡ് നല്‍കുന്നത്. യുഎഇ പ്രസിഡന്‍റ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഏപ്രിലിലാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്.
