ഉത്തര്‍പ്രദേശില്‍ എല്ലാ ജില്ലകളിലും പി എം കെ എസ് വൈ നടപ്പിലാക്കും

ധാരസിങ് ചൗഹാന്‍

ലഖ്നൗ ആഗസ്റ്റ് 23: ഉത്തര്‍പ്രദേശിലെ എല്ലാ ജില്ലകളിലും പ്രധാന്‍മന്ത്രി കൃഷി സിഞ്ചായ് യോജന നടപ്പിലാക്കുമെന്ന് യോഗി ആദിത്യനാഥ് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. കര്‍ഷകരുടെ ഉല്‍പ്പാദനക്ഷമതയും ജലസംഭരണവും വര്‍ദ്ധിപ്പിക്കാനാണ് ഈ തീരുമാനം.

ഡ്രിപ്പ് നനയ്ക്കല്‍, തിരിനന സംവിധാനത്തിനൊക്കെയായി പ്രഖ്യാപിച്ച സഹായത്തില്‍ അധികമായി 35% നടപ്പിലാക്കുമെന്ന് ഉത്തര്‍പ്രദേശ് കൃഷിവകുപ്പ്മന്ത്രി ധാരസിങ് ചൗഹാന്‍ പറഞ്ഞു. ചെറുകിട കര്‍ഷകര്‍ക്ക് 90% മറ്റ് കര്‍ഷകര്‍ക്ക് 80% നല്‍കും. സബ്സിഡി ബാങ്ക് അക്കൗണ്ടുകളിലൂടെ കര്‍ഷകര്‍ക്ക് ലഭിക്കും.

ഡ്രിപ്പ് നനയ്ക്കല്‍, തിരിനന സംവിധാനത്തിനായി അടുത്ത അഞ്ച് വര്‍ഷ കാലയളവിലേക്കായി 68 കമ്പനികളുമായി സംസ്ഥാന സര്‍ക്കാര്‍ ഒപ്പ് വച്ചിട്ടുണ്ടെന്നും കര്‍ഷകര്‍ക്ക് അതിന്‍റെ ആനുകൂല്യം ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Share
അഭിപ്രായം എഴുതാം