കുമാരസ്വാമിയുടെ ആരോപണങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് യെദ്യൂരപ്പ

ബിഎസ് യെദ്യൂരപ്പ, എച്ച്ഡി കുമാരസ്വാമി

ബെംഗളൂരു ആഗസ്റ്റ് 19: മുന്‍ മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമിയുടെ ആരോപണങ്ങള്‍ക്കെതിരെ ശക്തമായി ആഞ്ഞടിച്ച് കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ. യെദ്യൂരപ്പയുടെ മകന്‍ വലിയ അഴിമതികളില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും ബിജെപി അധികാരത്തിലേറിയതിന് ശേഷം സംസ്ഥാനത്തെ ഉന്നത അധികാരികളുടെ സ്ഥലമാറ്റത്തില്‍ പങ്കാളിത്തമുണ്ടെന്നും കുമാരസ്വാമി ആരോപിച്ചിരുന്നു.

കുമാരസ്വാമിയുടെ ട്വീറ്റുകള്‍ക്ക് മറുപടി പറയുകയായിരുന്നു യെദ്യൂരപ്പ. ഭരണപക്ഷത്തിലെ 17 എംഎല്‍എമാര്‍ രാജിവെച്ചതിനെ തുടര്‍ന്നാണ് ബിജെപി അധികാരത്തില്‍ വന്നതെന്നും കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അഴിമതി നിറഞ്ഞതാണെന്ന് ജനങ്ങള്‍ക്ക് അറിയാമെന്നും യെദ്യൂരപ്പ തിരിച്ചടിച്ചു.

അതേസമയം യെദ്യൂരപ്പയുടെ മകന്‍ ബിവൈ രാഘവേന്ദ്ര കുമാരസ്വാമിയുടെ ആരോപണങ്ങളെല്ലാം തള്ളിക്കളഞ്ഞു. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പക്കല്‍ നിന്നും വലിയ തുക വാങ്ങി അവര്‍ക്ക് ഇഷ്ടപ്പെട്ട സ്ഥാനങ്ങളിലേക്ക് മാറ്റുന്നതിന് കുമാരസ്വാമിയുടെ കുടുംബത്തിനും വലിയ പങ്കുണ്ടെന്ന് രാഘവേന്ദ്ര പറഞ്ഞു.

്സിബിഐ പരിശോധനയ്ക്കുള്ള സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് മുതിര്‍ന്ന ബിജെപി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ജഗദീഷ് ഷെട്ടാര്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.

Share
അഭിപ്രായം എഴുതാം