യെദിയൂരപ്പയുടെ രാജി; കര്‍ണാടകയില്‍ പ്രതിഷേധം

ബെംഗളൂരു:  ബി എസ് യെദിയൂരപ്പ കര്‍ണാടക മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചതില്‍ കര്‍ണാടകയുടെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധം. യെദിയൂരപ്പയുടെ നാടായ ശിക്കാരിപുരയില്‍ റോഡ് ഉപരോധിച്ചു. യെദിയൂരപ്പ അനുകൂലികള്‍ ടയര്‍ കത്തിച്ച് പ്രതിഷേധിച്ചു. കടകളും ബിസിനസ് സ്ഥാപനങ്ങളും അടപ്പിക്കുകയും ചെയ്തു. 

കര്‍ണാടകയിലെ പ്രമുഖ ലിംഗായത്ത് നേതാവാണ് യെദിയൂരപ്പ. രണ്ടാഴ്ചത്തെ അനിശ്ചിതത്വത്തിനൊടുവിലാണ് യെദിയൂരപ്പ 26/07/2021 തിങ്കളാഴ്ച മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുന്നത്. മുഖ്യമന്ത്രിയായി രണ്ട് വര്‍ഷത്തിന് ശേഷമാണ് രാജി. 
 

Share
അഭിപ്രായം എഴുതാം