കണ്ണൂരില്‍ യെദ്യൂരപ്പയ്ക്ക് നേരെ കരിങ്കൊടി കാണിച്ച് എസ്എഫ്ഐ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

കണ്ണൂര്‍ ഡിസംബര്‍ 24: കണ്ണൂരില്‍ കര്‍ണാടക മുഖ്യമന്ത്രി യെദ്യൂരപ്പയ്ക്ക് നേരെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി പ്രതിഷേധം. യെദ്യൂരപ്പ സഞ്ചരിച്ച വാഹന വ്യൂഹം തടഞ്ഞ് നിര്‍ത്തിയാണ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചത്. കണ്ണൂര്‍ പഴയങ്ങാടിയിലാണ് ഉച്ചയോടെ സംഭവം ഉണ്ടായത്. തിരുവനന്തപുരം വിമാനത്താവളത്തിലും രാവിലെ യെദ്യൂരപ്പയ്ക്ക് നേരെ പ്രതിഷേധവുമായി പ്രവര്‍ത്തകര്‍ എത്തിയിരുന്നു. കരിങ്കൊടിയുമായി വാഹനത്തിന് മുന്നില്‍ ചാടിയവരെ ബലം പ്രയോഗിച്ച് പിടിച്ച് മാറ്റാന്‍ പോലീസ് ശ്രമിച്ചു. ഒരുപാട് കഷ്ടപ്പെട്ടാണ് പോലീസുകാര്‍ പ്രതിഷേധക്കാരെ നിയന്ത്രിച്ചത്.

കസ്റ്റഡിയിലെടുത്ത നേതാക്കളെ വിട്ടുനല്‍കണമെന്നാവശ്യപ്പെട്ട് എസ്എഫ്ഐ പ്രവര്‍ത്തകര്‍ പഴയങ്ങാടി സ്റ്റേഷന്‍ ഉപരോധിച്ചു. മുഴുവന്‍ പ്രവര്‍ത്തകരേയും പോലീസ് അറസ്റ്റ് ചെയ്തു.

Share
അഭിപ്രായം എഴുതാം