ബംഗളൂരു: യുകെയില്‍ വ്യാപിച്ചുകൊണ്ടിരിക്കുന്ന ജനിതക മാറ്റം വന്ന കൊറോണ വൈറസ് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ജനുവരി രണ്ട് വരെ രാത്രി ഏര്‍പ്പെടുത്തിയ കര്‍ഫ്യൂ കര്‍ണാടക സര്‍ക്കാര്‍ പിന്‍വലിച്ചു. പൊതുജനാഭിപ്രായം കണക്കിലെടുത്ത് തീരുമാനം പുനഃപരിശോധിച്ചുവെന്നും മന്ത്രിമാരുമായും മുതിര്‍ന്ന ഉദ്യോഗസ്ഥരുമായും കൂടിയാലോചിച്ച ശേഷമാണ് തീരുമാനമെന്നും മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ പറഞ്ഞു. കൊവിഡ് പടരാതിരിക്കാന്‍ മാസ്‌ക് ധരിക്കുകയും കൈകളുടെ ശുചിത്വവും സാമൂഹിക അകലവും പാലിക്കണമെന്നും യെദ്യൂരപ്പ അഭ്യര്‍ഥിച്ചു.
സംസ്ഥാനത്തേക്ക് വിദേശത്തുനിന്നും എത്തുന്ന യാത്രക്കാരെ കര്‍ശനമായി നിരീക്ഷിക്കുന്നുണ്ട്. പൊതുജനം സര്‍ക്കാരിന്റെ തീരുമാനത്തോട് സഹകരിക്കണമെന്ന് കര്‍ണാടക ആരോഗ്യമന്ത്രി ഡോ.കെ സുധാകര്‍ പറഞ്ഞു. ബ്രിട്ടണിലാണ് ജനിതകമാറ്റം വന്ന കൊറോണ വൈറസ് വ്യാപനം കണ്ടെത്തിയത്. രാത്രി പത്തുമുതല്‍ രാവിലെ ആറുമണിവരെയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നത്. നേരത്തെ മഹാരാഷ്ട്രയിലും പുതുവത്സരാഘോഷങ്ങള്‍ കണക്കിലെടുത്ത് നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിരുന്നു.