നാദാപുരം: ഗ്രാമപഞ്ചായത്തിലെ നാല്, ഏഴ് വാര്‍ഡുകളിലായി രണ്ടുകുട്ടികള്‍ക്കുകൂടി അഞ്ചാംപനി സ്ഥിരീകരിച്ചു. ഇതോടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം പത്തായി. നാലാം വാര്‍ഡിലെ ആദ്യത്തെ രോഗബാധയാണ് വ്യാഴാഴ്ച സ്ഥിരീകരിച്ചത്. ആറ്, ഏഴ്, പത്തൊമ്പത് വാര്‍ഡുകളിലെ എട്ടുകുട്ടികള്‍ക്കാണ് നേരത്തേ രോഗം പിടിപ്പെട്ടത്. ഗ്രാമപഞ്ചായത്തിലെ വിവിധഭാഗങ്ങളില്‍ അഞ്ചാംപനി രോഗവ്യാപനത്തിന്റെ ലക്ഷണങ്ങള്‍ കാണുന്നതിനാല്‍ പനിയുള്ള വിദ്യാര്‍ഥികളെ ഒരാഴ്ചത്തേക്ക് സ്‌കൂളുകളിലേക്കും അങ്കണവാടികളിലേക്കും അയക്കരുതെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു.
നാദാപുരത്ത് രണ്ട് കുട്ടികള്‍ക്കുകൂടി അഞ്ചാംപനി സ്ഥിരീകരിച്ചു
