യുവാവിന്റെ ദുരൂഹ മരണം: കാറിടിച്ചെന്ന് യുവതി

നാദാപുരം: നരിക്കാട്ടേരിയില്‍ യുവാവിന്റെ ദുരൂഹമരണത്തില്‍ പ്രദേശവാസിയായ യുവതിയെ പോലീസ് ചോദ്യം ചെയ്തു. ഒളിവില്‍ കഴിയുന്ന കേളകം സ്വദേശിയെ അന്വേഷണസംഘം കഴിഞ്ഞദിവസം തിരിച്ചറിഞ്ഞിരുന്നു. ഇയാളെ അന്വേഷിച്ചു പോലീസ് വീട്ടിലെത്തിയെങ്കിലും കണ്ടെത്താനായില്ല.

കനാല്‍ റോഡില്‍ കാര്‍ അപകടത്തില്‍പെട്ടപ്പോള്‍ ശ്രീജിത്ത് കാറില്‍ നിന്നിറങ്ങിയെന്നും ഇതിനിടെ കാര്‍ പിറകിലേക്ക് എടുത്തപ്പോള്‍ ശ്രീജിത്തിന്റെ ദേഹത്ത് കയറി ഇറങ്ങിയെന്നുമാണ് കസ്റ്റഡിയിലുള്ള യുവതി നല്‍കിയ മൊഴി. കേളകം സ്വദേശി ഫോണ്‍ ചെയ്താണ് ഇക്കാര്യം യുവതിയെ അറിയിച്ചത്. യുവതിയുടെ വാട്‌സാപ്പ്, ഇന്‍സ്റ്റഗ്രാം ചാറ്റുകള്‍ ഡിലീറ്റ് ചെയ്തതായും ഇവ വീണ്ടെടുക്കാന്‍ ഫോണ്‍ ഫോറന്‍സിക് ലാബില്‍ പരിശോധനയ്ക്ക് അയച്ചതായും പോലീസ് പറഞ്ഞു. കേളകം സ്വദേശി സഹായം ആവശ്യപ്പെട്ടാണ് തന്നെ വിളിച്ചതെന്നാണു യുവതി പറഞ്ഞത്. ശ്രീജിത്തും കേളകം സ്വദേശിയും നരിക്കാട്ടേരിയിലെത്തിയ വിവരം യുവതിക്കു നേരത്തെ അറിയാമായിരുന്നുവെന്നാണ് സൂചന.മരിച്ച ശ്രീജിത്തിനൊപ്പം ഉണ്ടായിരുന്ന കേളകം സ്വദേശിയെ കസ്റ്റഡിയിലെടുത്താല്‍ മാത്രമേ സംഭവത്തിന്റെ നിജസ്ഥിതി അറിയാന്‍ കഴിയുകയുള്ളൂ.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →