മൂന്ന് വയസ്സുകാരിയെ ബലാല്‍സംഗം ചെയ്ത് കൊന്നതിന് കാരണം കുടുംബങ്ങള്‍ തമ്മിലുള്ള പക: പ്രതിയെ ഏറ്റുമുട്ടലിലൂടെ പിടികൂടി പോലിസ്

September 5, 2020

ലക്നൗ: ഉത്തര്‍പ്രദേശില്‍ മൂന്ന് വയസ്സുകാരിയെ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ 30കാരനായ അയല്‍വാസിയെ ഏറ്റുമുട്ടലിലൂടെ പോലിസ് പിടികൂടി. പോലിസ് വെടിവയ്പില്‍ ഇയാളുടെ കാലില്‍ വെടിയേറ്റിട്ടുണ്ട്. കൊല്ലപ്പെട്ട കുഞ്ഞിന്റെ വീട്ടികാരും പ്രതിയും തമ്മിലുള്ള മുന്‍ വൈരാഗ്യമാണ് മൂന്ന് വയസുകാരിയുടെ ദാരുണമായ അന്ത്യത്തിന് വഴിവച്ചതെന്നും …

ഡോ. കഫീല്‍ ഖാന്റെ ജയില്‍മോചനം; യോഗി സര്‍ക്കാരിനേറ്റ തിരിച്ചടി

September 3, 2020

ലക്നൗ: ഡോ.കഫീല്‍ ഖാനെ ജയില്‍ മോചിതനാക്കിക്കൊണ്ടുള്ള അലഹാബാദ് ഹൈക്കോടതിയുടെ വിധി യോഗി സര്‍ക്കാരിനേറ്റ തിരിച്ചടിയെന്ന് സഹോദരന്‍ അദീല്‍ ഖാന്‍. കഫീല്‍ ഖാനെ യോഗി സര്‍ക്കാര്‍  നിരന്തരം കള്ളക്കേസില്‍ കുടുക്കുകയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. കഫീലിനെതിരെ ദേശസുരക്ഷാ നിയമം ചുമത്തി വിചാരണ നടത്താതെ …

കുടുംബ പ്രശ്‌നം: മകനെ വെടിവച്ച ശേഷം മുന്‍ പോലിസ് ഉദ്യോഗസ്ഥന്‍ സ്വയം വെടിവച്ച് മരിച്ചു

August 28, 2020

ലക്നൗ: ഉത്തര്‍പ്രദേശില്‍ മകനെ വെടിവച്ചു വീഴ്ത്തിയ ശേഷം വിരമിച്ച പൊലീസ് ഉദ്യോഗസ്ഥനായ പിതാവ് സ്വയം വെടിവച്ച് മരിച്ചു. ഗ്രേറ്റര്‍ നോയിഡയില്‍ താമസിക്കുന്ന ബച്ചന്‍ സിങാണ് (65) ജീവനൊടുക്കിയത്. സ്വന്തം വസതിയില്‍ വച്ചാണ് സംഭവം. മകനുമായുള്ള വാക്കു തര്‍ക്കത്തെ തുടര്‍ന്ന് ഇയാള്‍ മകനെ …

അനധികൃതമായി അച്ചടിച്ച 35 കോടി രൂപ വിലവരുന്ന വ്യാജ എന്‍സിഇആര്‍ടി പുസ്തകങ്ങള്‍ പിടികൂടി യുപി പോലിസ്

August 23, 2020

ലക്‌നൗ: അനധികൃതമായി അച്ചടിച്ച 35 കോടി രൂപ വിലവരുന്ന വ്യാജ എന്‍സിഇആര്‍ടി പുസ്തകങ്ങള്‍ പിടികൂടി യുപി പോലിസ്. സംഭവത്തില്‍ 10 പേര്‍ അറസ്റ്റിലായിട്ടുണ്ട്.ബിജെപി നേതാവിന്റെ മകന്‍ സച്ചിന്‍ ഗുപ്തക്കെതിരെയാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സംസ്ഥാന സ്‌പെഷല്‍ ടാസ്‌ക് ഫോഴ്‌സും പോലീസും ചേര്‍ന്ന് …

മാസ്‌ക്ക് ധരിക്കാതെ റോഡിലിറങ്ങിയ ജനങ്ങള്‍ക്കുനേരെ പോലീസ് ലാത്തിചാര്‍ജ് ചെയ്തു.

August 21, 2020

ലക്‌നോ: കോവിഡ് വ്യാപനത്തിന്റെ പാശ്ചാത്തലത്തില്‍ രോഗം പകരാതിരിക്കാന്‍കരുതല്‍ വേണമെന്ന നിര്‍ദ്ദേശങ്ങള്‍ഒന്നും അനുസരിക്കാതെ വന്ന ജനങ്ങള്‍ക്കു നേരെ ബല്‍ത്താര റോഡിലാണ് നിയമം ലംഘിച്ചവര്‍ക്കെതിരെ പോലീസ് ലാത്തി വീശിയത്. മാര്‍ക്കറ്റിലും മറ്റും മാസ്‌ക്ക്ധരിച്ചില്ലെന്നുമാത്രമല്ല സാമൂഹിക അകലവും പാലിച്ചില്ല. മാസ്‌ക്ക്ധരിക്കാതെ ഇരുചക്രവാഹനങ്ങളില്‍ യാത്രചെയ്തിരുന്നവര്‍ക്കുപോലും അടികിട്ടി. രോഗം …

കാണ്‍പൂരില്‍ 100 വര്‍ഷത്തോളം പഴക്കമുള്ള കെട്ടിടം തകര്‍ന്ന് വീണ് രണ്ട് മരണം

August 15, 2020

ലക്നൗ: കാണ്‍പൂരില്‍ കനത്ത മഴയില്‍ നില കെട്ടിടം തകര്‍ന്ന് വീണ് രണ്ട് പേര്‍ മരിച്ചു. സ്ത്രീയും മകളുമാണ് അപകടത്തില്‍ മരിച്ചത്. മുഗഞ്ച് പ്രദേശത്ത് വ്യാഴാഴ്ച രാത്രിയാണ് അപകടം. 100 വര്‍ഷത്തോളം പഴക്കമുള്ള കെട്ടിടമാണ് തകര്‍ന്നതെന്നാണ് വിവരം.മരിച്ച സ്ത്രീയും മകളും കെട്ടിടത്തിന്റെ മൂന്നാം …

സുദീക്ഷാ ഭട്ടിന്‍റെ കൊലപാതകം ഇന്ഷു‍റന്‍സ് പണം തട്ടാനെന്ന് പൊലീസ്

August 13, 2020

ലഖ്നോ: ഉത്തര്‍ പ്രദേശിലെ ബുലന്ദ് ഷഹറില്‍ വിദ്യാര്‍ത്ഥിയായ 20 കാരിയുടെ കൊലപാതകം ഇന്‍ഷുറന്‍സ് പണം തട്ടാനെന്ന്  പോലീസ്. ചിലര്‍ പെണ്‍കുട്ടിയെ ശല്ല്യപ്പെടുത്തിയതിന് ശേഷമാണ് കുട്ടി റോഡപകടത്തില്‍ കൊല്ലപ്പെട്ടതെന്ന കുടുംബത്തിന്‍റെ ആരോപണം പൊലീസ് തളളി. അപകടത്തിന് മുമ്പ് കുട്ടിയെ ഉപദ്രവിച്ചതിന്‍റെ  തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നും  പോലീസ് …

ഉത്തർപ്രദേശിൽ കമിതാക്കളെ മുറിയിൽ പൂട്ടിയിട്ട് ചുട്ട് കൊന്നു.

August 7, 2020

ലഖ്നൗ: ഉത്തര്‍പ്രദേശില്‍ കാമുകനെയും കാമുകിയേയും മുറിയിലിട്ട് ചുട്ടു കൊന്നു. ഭോല (23) പ്രണയിനി പ്രിയങ്ക (19) എന്നിവരാണ് കൊല ചെയ്യപ്പെട്ടത്. ബാന്ദയിലെ കരാച്ച ഗ്രാമത്തിൽ ബുധനാഴ്ചയാണ് ദാരുണ സംഭവം ഉണ്ടായത്. ഇവരുടെ പ്രണയത്തെ എതിർത്ത യുവതിയുടെ ബന്ധുക്കൾ ഒത്തുതീർപ്പിനെന്ന വ്യാജേന ഇരുവരെയും …

ക്ഷേത്രത്തിന്റെ ശിലാസ്ഥാപന ചടങ്ങില്‍ പങ്കെടുക്കും, ക്ഷേത്രഭൂമിയില്‍ പൂജ നടക്കണം, മോദിക്ക് രാമചരിതമാനസം സമര്‍പ്പിക്കും, ക്ഷേത്രം വരുന്നതോടെ നഗരത്തിന്റെ മുഖച്ഛായ മാറും: ഇഖ്ബാല്‍ അന്‍സാരി

August 4, 2020

ലഖ്‌നോ: ബുധനാഴ്ച അയോധ്യയില്‍ ശ്രീരാമക്ഷേത്രത്തിന് ഭൂമിപൂജയും ശിലാസ്ഥാപനവും നടക്കുന്ന ചരിത്രമുഹൂര്‍ത്തത്തില്‍ കുറച്ചുപേര്‍ മാത്രം പങ്കെടുക്കുന്ന ചടങ്ങിലേക്ക് ക്ഷണം ലഭിച്ച അപൂര്‍വം ആളുകളില്‍ ഒരാളാണ് ഇഖ്ബാല്‍ അന്‍സാരി. ബാബരി മസ്ജിദ് അവകാശത്തിനായി സുപ്രിംകോടതിയില്‍ നിയമപോരാട്ടം നടത്തിയ ഹാഷിം അന്‍സാരിയുടെ മകനാണ് ഇഖ്ബാല്‍ അന്‍സാരി. …

ഉടമകളുടെ സമ്മതമില്ലാതെ വീടുകള്‍ക്ക് കാവിനിറം പൂശിയത് പരാതിയായി; മന്ത്രിയുടെ ബന്ധുവിനെതിരേ പൊലീസ് കേസ്

July 15, 2020

ലഖ്‌നോ: ഉടമയുടെ സമ്മതമില്ലാതെ വീടുകള്‍ക്ക് കാവിനിറം പൂശിയത് വിവാദമായി. ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജ് നഗരത്തിലാണ് സംഭവം. തങ്ങളുടെ വീടുകള്‍ക്ക് കാവിനിറം പൂശിയതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച് കെട്ടിടഉടമ പരാതിയുമായി രംഗത്തെത്തിയിരുന്നു. കാവിനിറം പൂശുന്നത് നിര്‍ത്താന്‍ ആവശ്യപ്പെട്ടപ്പോള്‍ തന്നെ ഭീഷണിപ്പെടുത്തിയതായും അധിക്ഷേപിച്ചതായും അദ്ദേഹം പരാതിയില്‍ …