സുദീക്ഷാ ഭട്ടിന്‍റെ കൊലപാതകം ഇന്ഷു‍റന്‍സ് പണം തട്ടാനെന്ന് പൊലീസ്


ലഖ്നോ: ഉത്തര്‍ പ്രദേശിലെ ബുലന്ദ് ഷഹറില്‍ വിദ്യാര്‍ത്ഥിയായ 20 കാരിയുടെ കൊലപാതകം ഇന്‍ഷുറന്‍സ് പണം തട്ടാനെന്ന്  പോലീസ്. ചിലര്‍ പെണ്‍കുട്ടിയെ ശല്ല്യപ്പെടുത്തിയതിന് ശേഷമാണ് കുട്ടി റോഡപകടത്തില്‍ കൊല്ലപ്പെട്ടതെന്ന കുടുംബത്തിന്‍റെ ആരോപണം പൊലീസ് തളളി. അപകടത്തിന് മുമ്പ് കുട്ടിയെ ഉപദ്രവിച്ചതിന്‍റെ  തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നും  പോലീസ് പറഞ്ഞു.

അമേരിക്കയിലെ പ്രശസ്ത സര്‍വ്വകലാശാലയില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിനിയായ സുദീക്ഷാഭട്ട്  2 വര്‍ഷം മുമ്പ് സിബിഎസ് ഇ പരീക്ഷയില്‍ ബുലന്ദ്ഷഹര്‍ ജില്ലയിലെ ഒന്നാംറാങ്ക്കാരിയായിരുന്നു. പിന്നീട് 3.8 കോടിരൂപയുടെ സ്കോളര്‍ഷിപ്പ് ലഭിച്ചതിനെ തുടര്‍ന്ന് മസാച്ചു സെറ്റ്സിലെ  ബാബ്സ ണ്‍ കോളേജില്‍ ഉപരിപഠനത്തിന് ചേര്‍ന്നു.

സുദീക്ഷാ ഭട്ടിന്‍റെ അമ്മാവനായ സത്യേന്ദ്രഭട്ടിയുടേയും കസിന്‍റേയും കൂടെ ബൈക്കില്‍ യാത്ര ചെയ്ത അവസരത്തില്‍  പിന്‍തുടര്‍ന്ന രണ്ടുപേര്‍ ഉപദ്രവിക്കാന്‍ ശ്രമിച്ചെന്നും ഇതിനിടയിലാണ്  അപകടം നടന്നതെന്നുമാണ്  കുടുംബത്തിന്‍റെ ആരോപണം . എന്നാല്‍ ഈ കാര്യത്തില്‍  സംശയമുണ്ടെന്നും സൂദീക്ഷയുടെ പ്രായപൂര്‍ത്തിയാവാത്ത കസിനാണ് ബൈക്ക് ഓടിച്ചിരുന്നതെന്നും പോലീസ് ഓഫീസര്‍ സന്തോഷ് കുമാര്‍ പറഞ്ഞു. അതേസമയം അപകട സമയത്ത് രണ്ടുപേര്‍ ബൈക്കില്‍ പോകുന്ന ദൃശ്യങ്ങള്‍ ലഭിച്ചിരുന്നെന്നും ഇതേക്കുറിച്ച്  അന്വേഷി ക്കുന്നുണ്ടെന്നും പൊലീസ് പറഞ്ഞു.

കഴിഞ്ഞ   ചൊവ്വാഴ്ചയാണ് എഫ്ഐആര്‍ കോടതിയില്‍ സമര്‍പ്പിച്ചത്. പെണ്‍കുട്ടിയുടെ കുടുംബം ആരോപിച്ച കാര്യങ്ങള്‍  എഫ്ഐആറില്‍ ഉള്‍പ്പെടു ത്തിയിട്ടില്ല .   അപകടകരമായ രീതിയില്‍ ബൈക്ക് ഓടിച്ചതാണ്  മരണകാരണമന്നാണ്  എഫ് ഐആറിലുളളത്. അപകടം നടക്കുന്ന സമയത്ത് സത്യേന്ദ്ര ഭട്ടിയുടെ മൊബൈല്‍ ലൊക്കേഷന്‍ അനുസരിച്ച്   അയാള്‍ ദാദ്രിയിലാണ്. അപകടശേഷം രണ്ടുമണിക്കൂര്‍ കഴിഞ്ഞാണ് അയാള്‍  സംഭവസ്ഥല ത്തെത്തുന്നത്. സംഭവസ്ഥലത്തെത്തിയ റൂട്ടുകളെക്കുറിച്ചും വിവരം ലഭിച്ചിട്ടുണെന്നാണ്  ഒരു പോലീസുദ്യോഗസ്ഥന്‍ പറഞ്ഞത്.
മസാച്ചുസെറ്റ്സില്‍ നിന്ന് കഴിഞ്ഞ മാസമാണ് സൂദീക്ഷ നാട്ടിലെത്തിയത്. ഈ മാസം തിരിച്ചുപോകാനിരിക്കെയാണ്  അപകടം സംഭവിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →