ലക്‌നോ: കോവിഡ് വ്യാപനത്തിന്റെ പാശ്ചാത്തലത്തില്‍ രോഗം പകരാതിരിക്കാന്‍കരുതല്‍ വേണമെന്ന നിര്‍ദ്ദേശങ്ങള്‍ഒന്നും അനുസരിക്കാതെ വന്ന ജനങ്ങള്‍ക്കു നേരെ ബല്‍ത്താര റോഡിലാണ് നിയമം ലംഘിച്ചവര്‍ക്കെതിരെ പോലീസ് ലാത്തി വീശിയത്. മാര്‍ക്കറ്റിലും മറ്റും മാസ്‌ക്ക്ധരിച്ചില്ലെന്നുമാത്രമല്ല സാമൂഹിക അകലവും പാലിച്ചില്ല. മാസ്‌ക്ക്ധരിക്കാതെ ഇരുചക്രവാഹനങ്ങളില്‍ യാത്രചെയ്തിരുന്നവര്‍ക്കുപോലും അടികിട്ടി.
രോഗം പകരാതിരിക്കുവാന്‍ ആകുന്നത്രകരുതല്‍ വേണമെന്നുളള സര്‍ക്കാരിന്റെ ആവര്‍ത്തിച്ചുളള നിര്‍ദ്ദേശങ്ങളൊന്നും അനുസരിക്കാതെയും കോവിഡ് ചട്ടങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കേസെടുക്കുമന്നുളള അറിയിപ്പുകളൊക്കെ ലംഘിക്കുകയും ചെയ്ത സാഹചര്യത്തിലാണ് പോലീസിന് ലാത്തിയുമായി റോഡിലിറങ്ങേണ്ടിവന്നത്.