ഗര്‍ഭിണിയെ കൊന്ന്‌ കനാലില്‍ തളളിയ കേസില്‍ ഭര്‍ത്താവ്‌ അറസ്റ്റില്‍

ലഖ്‌നൗ:സ്‌ത്രീധനത്തെ ചൊല്ലിയുളള തര്‍ക്കത്തെ തുടര്‍ന്ന്‌ ഭാര്യയെ കഴുത്ത്‌ ഞെരിച്ച്‌ കൊന്നു. 30 കാരിയായ നേഹ ഗര്‍ഭിണിയായിരുന്നു. ഭര്‍ത്താവ്‌ കമലിനെ പോലീസ്‌ അറസ്‌റ്റുചെയ്‌തു. ഉത്തര്‍ പ്രദേശിലെ മുസാഫിര്‍ നഗറിലാണ്‌ സംഭവം .

മകളെ കാണാനില്ലെന്ന പിതാവിന്‍റെ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ ചോദ്യം ചെയ്യലില്‍ ഭാര്യയെ താന്‍ കൊലപ്പെടുത്തിയതായി കമല്‍ സമ്മതിക്കുകയായിരുന്നു. കൊലക്കുശേഷം ഗംഗാ കനാലില്‍ മൃതദേഹം ഉപേക്ഷിച്ചതായി കമല്‍ പറഞ്ഞു. മൃതദേഹത്തിനായുളള തെരച്ചില്‍ തുടരുകയാണെന്ന്‌ പോലീസ്‌ വ്യക്തമാക്കി.

നാലുവര്‍ഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. തുടക്കം മുതല്‍ തന്നെ സ്‌ത്രീധനത്തെ ചൊല്ലി കമലും കുടുംബവും നേഹയെ ഉപദ്രവിച്ചു വന്നിരുന്നതായി പിതാവ്‌ പറഞ്ഞു.

Share
അഭിപ്രായം എഴുതാം