ശ്രീലങ്ക പൊതുഗതാഗത സംവിധാനം ഉടച്ചുവാര്‍ക്കും

May 28, 2022

കൊളംബോ: അസാധാരണമായ സാമ്പത്തികപ്രതിസന്ധിയില്‍ നട്ടം തിരിയുന്നതിനിടെ പൊതുഗതാഗത സംവിധാനം ഉടച്ചുവാര്‍ക്കാനുള്ള നീക്കവുമായി ശ്രീലങ്കന്‍ ഭരണകൂടം. ലങ്ക ഇന്ധനത്തിനായി വലയുന്നതിനിടെ സാധാരണക്കാരുടെ ജീവിതഭാരം ലഘൂകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഗതാഗത മന്ത്രി ബന്ദുള്ള ഗുണവര്‍ധനെയുടെ പ്രഖ്യാപനം. ഈ സമയത്ത് ഏറ്റവും ഉചിതമായ തീരുമാനമാണിതെന്ന് ഗുണവര്‍ധനെ …

എയര്‍ലൈന്‍സ് വിറ്റ് സാമ്പത്തിക പ്രതിസന്ധിയില്‍ പിടിച്ചുനില്‍ക്കാനുള്ള നീക്കവുമായി പുതിയ ശ്രീലങ്കന്‍ ഭരണകൂടം.

May 18, 2022

കൊളംബോ: ശ്രീലങ്കന്‍എയര്‍ലൈന്‍സ് വിറ്റ് സാമ്പത്തിക പ്രതിസന്ധിയില്‍ പിടിച്ചുനില്‍ക്കാനുള്ള നീക്കവുമായി പുതിയ ശ്രീലങ്കന്‍ ഭരണകൂടം. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കു ശമ്പളത്തിനുള്ള പണം അച്ചടിച്ച് ഇറക്കാന്‍ അധികൃതര്‍ നിര്‍ബന്ധിതരായ ഘട്ടത്തിലാണിത്. എയര്‍ലൈന്‍സ് വില്‍ക്കാനുള്ള പദ്ധതി പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ തന്നെയാണു പുറത്തുവിട്ടത്.രാജ്യത്തോടു ടെലിവിഷനിലൂടെ നടത്തിയ അഭിസംബോധനയിലായിലാണിത്. …

ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ കരകയറാന്‍ 12 വര്‍ഷം വരെ എടുത്തേക്കാമെന്ന് റിസര്‍വ് ബാങ്ക്

May 2, 2022

മുംബൈ: കോവിഡിന്റെ ആഘാതത്തില്‍ നിന്ന് ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ കരകയറാന്‍ 12 വര്‍ഷം വരെ എടുത്തേക്കാമെന്ന് റിസര്‍വ് ബാങ്കിന്റെ റിപ്പോര്‍ട്ട്. കോവിഡ് സമ്പദ് വ്യവസ്ഥയിലുണ്ടാക്കിയ ആഘാതത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടില്‍ മഹാമാരിയുടെ കാലത്ത് 52 ലക്ഷം കോടിയിലേറെ ഉല്‍പാദനം നഷ്ടം ഉണ്ടായതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. കോവിഡിന്റെ …

ശ്രീലങ്കയ്ക്കുള്ള രാജ്യാന്തര നാണയനിധി സഹായം ആറു മാസം വൈകും

April 21, 2022

കൊളംബോ: ശ്രീലങ്കയ്ക്കുള്ള രാജ്യാന്തര നാണയനിധി(ഐ.എം.എഫ്.)യുടെ സഹായം ആറു മാസം വൈകും. ഇതോടെ ശ്രീലങ്കയിലെ പ്രതിസന്ധി അതിരൂക്ഷമായി. ജനങ്ങള്‍ നേരിടുന്ന ദുരിതത്തില്‍ ആശങ്ക പ്രകടിപ്പിച്ച ഐ.എം.എഫ്, ലങ്കന്‍ സര്‍ക്കാരുമായുള്ള ചര്‍ച്ചകള്‍ പ്രാരംഭഘട്ടത്തില്‍ മാത്രമാണെന്നും വ്യക്തമാക്കി. കടം തിരിച്ചടയ്ക്കാന്‍ സാവകാശം തേടി െചെനയെ സമീപിച്ചെങ്കിലും …

വിദേശകടം തീര്‍ക്കാന്‍ നിവൃത്തിയില്ലെന്ന് ലങ്ക

April 13, 2022

കൊളംബോ: 5100 കോടി ഡോളറിന്റെ വിദേശകടം തിരിച്ചടയ്ക്കാന്‍ നിവൃത്തിയില്ലെന്നു വ്യക്തമാക്കി ശ്രീലങ്കന്‍ ധനമന്ത്രാലയം. രാജ്യചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ രാജ്യാന്തരനാണയനിധി(ഐ.എം.എഫ്)യുടെ സഹായം അഭ്യര്‍ഥിക്കുന്നതിനു മുന്നോടിയായാണ് സര്‍ക്കാര്‍ സ്വയം പാപ്പരായി പ്രഖ്യാപിച്ചത്. വായ്പ നല്‍കിയവര്‍ അതിന്റെ പലിശ രാജ്യത്ത് …

ശ്രീലങ്കയില്‍ നിന്നും ഇന്ത്യയിലേക്ക് വീണ്ടും അഭയാര്‍ഥി പ്രവാഹം

April 11, 2022

കന്യാകുമാരി: സാമ്പത്തിക പ്രതിസന്ധി ദുരിതം തീര്‍ത്ത ശ്രീലങ്കയില്‍ നിന്നും ഇന്ത്യയിലേക്ക് വീണ്ടും അഭയാര്‍ഥി പ്രവാഹം. 21 പേരടങ്ങിയ സംഘമാണ് രാമേശ്വരത്ത് എത്തിയിരിക്കുന്നത്. ഇവരെ മണ്ഡപം പോലീസ് സ്റ്റേഷനില്‍ എത്തിച്ചു. രണ്ട് സംഘങ്ങളായാണ് ഇവര്‍ വന്നത്. അഞ്ച് പേരടങ്ങിയ ആദ്യ സംഘത്തെ പുലര്‍ച്ചെ …

ഇന്ത്യൻ സാമ്പത്തിക രംഗം കടുത്ത പ്രതിസന്ധിയിലേക്ക്

September 1, 2020

ന്യൂഡൽഹി: കോവിഡ് തീവ്രമായി തുടരുന്ന സാഹചര്യത്തിൽ ഇന്ത്യൻ സാമ്പത്തികരംഗം കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുന്നതായി റിപ്പോർട്ട്. ഇതേ രീതിയിൽ മുന്നോട്ടു പോയാൽ 2021 ഏപ്രിൽ മുതൽ ജൂൺ വരെയുള്ള മാസങ്ങളിൽ സാമ്പത്തിക വളർച്ചനിരക്ക് 23.9 ശതമാനം ഇടിവ് രേഖപ്പെടുത്തും എന്നാണ് കഴിഞ്ഞ ദിവസം …