ശ്രീലങ്ക പൊതുഗതാഗത സംവിധാനം ഉടച്ചുവാര്‍ക്കും

കൊളംബോ: അസാധാരണമായ സാമ്പത്തികപ്രതിസന്ധിയില്‍ നട്ടം തിരിയുന്നതിനിടെ പൊതുഗതാഗത സംവിധാനം ഉടച്ചുവാര്‍ക്കാനുള്ള നീക്കവുമായി ശ്രീലങ്കന്‍ ഭരണകൂടം. ലങ്ക ഇന്ധനത്തിനായി വലയുന്നതിനിടെ സാധാരണക്കാരുടെ ജീവിതഭാരം ലഘൂകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഗതാഗത മന്ത്രി ബന്ദുള്ള ഗുണവര്‍ധനെയുടെ പ്രഖ്യാപനം. ഈ സമയത്ത് ഏറ്റവും ഉചിതമായ തീരുമാനമാണിതെന്ന് ഗുണവര്‍ധനെ പറഞ്ഞു. ഇന്ധനക്ഷാമം കണക്കിലെടുത്ത് കൂടുതല്‍ ട്രെയിനുകള്‍ ഓടിക്കുമെന്നു ശ്രീലങ്കന്‍ റെയില്‍വേയുടെ ആസ്ഥാനത്തു നടന്ന യോഗത്തില്‍ ഗുണവര്‍ധനെ പറഞ്ഞു. ഇന്നലെയും ആയിരക്കണക്കിന് ആളുകളാണ് പാചകവാതകത്തിനും പെട്രോളിനുമായി ശ്രീലങ്കന്‍ തലസ്ഥാനത്ത് ക്യൂ നിന്നത്. ആളുകളുടെ ക്യൂ ഒരുകിലോമീറ്ററോളം നീണ്ടു.

Share
അഭിപ്രായം എഴുതാം