ന്യൂഡൽഹി: കോവിഡ് തീവ്രമായി തുടരുന്ന സാഹചര്യത്തിൽ ഇന്ത്യൻ സാമ്പത്തികരംഗം കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുന്നതായി റിപ്പോർട്ട്. ഇതേ രീതിയിൽ മുന്നോട്ടു പോയാൽ 2021 ഏപ്രിൽ മുതൽ ജൂൺ വരെയുള്ള മാസങ്ങളിൽ സാമ്പത്തിക വളർച്ചനിരക്ക് 23.9 ശതമാനം ഇടിവ് രേഖപ്പെടുത്തും എന്നാണ് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ കേന്ദ്ര സ്റ്റാറ്റിറ്റിക്സ് മന്ത്രാലയത്തിന്റെ തന്നെ റിപ്പോർട്ട് വ്യക്തമാക്കുന്നത്.
ബ്ലൂംബർഗ് പോലുള്ളവ നടത്തിയ പ്രവചനങ്ങളെക്കാളും തീവ്രമാണ് കേന്ദ്ര സർക്കാരിൻറെ തന്നെ നിരീക്ഷണം എന്നാണ് ഇതിൽ നിന്നും വ്യക്തമാകുന്നത്. അടുത്ത സാമ്പത്തിക വർഷം ആദ്യത്തെ മൂന്നു മാസങ്ങളിൽ 19.2 ശതമാനം ഇടിവാണ് ബ്ലൂംബർഗ് പ്രവചിച്ചിരുന്നത്. ത്രൈമാസ സാമ്പത്തിക വളർച്ചനിരക്ക് രേഖപ്പെടുത്താൻ തുടങ്ങിയ 1996 നു ശേഷമുള്ള ഏറ്റവും വലിയ ഇടിവാണ് ഇപ്പോൾ ഉണ്ടാകാൻ പോകുന്നത്. കോവിഡിനെ തുടർന്ന് 2020 മാർച്ചിൽ പ്രഖ്യാപിക്കപ്പെട്ട സമ്പൂർണ്ണ ലോക്ക് ഡൗണും തുടർന്നുണ്ടായ കർശന നിയന്ത്രണങ്ങളുമാണ് ഇന്ത്യൻ സാമ്പത്തിക രംഗത്തെ ഗുരുതര പ്രതിസന്ധിയിലേക്ക് നയിച്ചത്