മുംബൈ: കോവിഡിന്റെ ആഘാതത്തില്‍ നിന്ന് ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ കരകയറാന്‍ 12 വര്‍ഷം വരെ എടുത്തേക്കാമെന്ന് റിസര്‍വ് ബാങ്കിന്റെ റിപ്പോര്‍ട്ട്. കോവിഡ് സമ്പദ് വ്യവസ്ഥയിലുണ്ടാക്കിയ ആഘാതത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടില്‍ മഹാമാരിയുടെ കാലത്ത് 52 ലക്ഷം കോടിയിലേറെ ഉല്‍പാദനം നഷ്ടം ഉണ്ടായതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. കോവിഡിന്റെ തുടര്‍ച്ചയായ തരംഗം സുസ്ഥിരമായ സാമ്പത്തികതിരിച്ചുവരവിനെ തടസപ്പെടുത്തിയെന്നും ജി.ഡി.പിയിലെ പാദാടിസ്ഥാനത്തിലുള്ള വളര്‍ച്ചയെ ബാധിച്ചുവെന്നും 2021-22 വര്‍ഷത്തെ കറന്‍സി ആന്‍ഡ് ഫിനാന്‍സ് റിപ്പോര്‍ട്ടിലെ ‘മഹാമാരിയുടെ വ്രണങ്ങള്‍’ എന്ന അധ്യായത്തില്‍ പറയുന്നു.
ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ കരകയറാന്‍ 12 വര്‍ഷം വരെ എടുത്തേക്കാമെന്ന് റിസര്‍വ് ബാങ്ക്
