ശ്രീലങ്കയ്ക്കുള്ള രാജ്യാന്തര നാണയനിധി സഹായം ആറു മാസം വൈകും

കൊളംബോ: ശ്രീലങ്കയ്ക്കുള്ള രാജ്യാന്തര നാണയനിധി(ഐ.എം.എഫ്.)യുടെ സഹായം ആറു മാസം വൈകും. ഇതോടെ ശ്രീലങ്കയിലെ പ്രതിസന്ധി അതിരൂക്ഷമായി. ജനങ്ങള്‍ നേരിടുന്ന ദുരിതത്തില്‍ ആശങ്ക പ്രകടിപ്പിച്ച ഐ.എം.എഫ്, ലങ്കന്‍ സര്‍ക്കാരുമായുള്ള ചര്‍ച്ചകള്‍ പ്രാരംഭഘട്ടത്തില്‍ മാത്രമാണെന്നും വ്യക്തമാക്കി. കടം തിരിച്ചടയ്ക്കാന്‍ സാവകാശം തേടി െചെനയെ സമീപിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. ഈ സാഹചര്യത്തിലാണ് ഇന്ത്യന്‍ സഹായമെത്തുന്നത്. ഇന്ധനം വാങ്ങാന്‍ 3,811 കോടി രൂപ അനുവദിക്കാമെന്ന് ഇന്ത്യ അറിയിച്ചതായി ശ്രീലങ്കന്‍ ധനമന്ത്രാലയം അറിയിച്ചു. അടിയന്തര സാഹചര്യം കണക്കിലെടുത്ത് ലങ്കയിലേക്ക് അരി അയയ്ക്കാമെന്നാണു ചൈനയുടെ വാഗ്ദാനം.രംബുക്കാന പട്ടണത്തില്‍ പോലീസ് നടത്തിയ വെടിവയ്പ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടതോടെ വിമര്‍ശനവുമായി വിവിധ രാജ്യങ്ങള്‍ രംഗത്തെത്തി. സംഭവത്തേപ്പറ്റി നിഷ്പക്ഷ അന്വേഷണം വേണമെന്നും പ്രതിേഷധിക്കാനുള്ള ജനങ്ങളുെട അവകാശം ഉറപ്പാക്കണമെന്നും യു.എസ്. അംബാസഡര്‍ ജൂലി ചങ് ആവശ്യപ്പെട്ടു. ബ്രിട്ടീഷ് ഹൈ കമ്മിഷണര്‍ സാറ ഹള്‍ട്ടനും സംഭവത്തെ അപലപിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →