കൊറോണ വൈറസിന്റെ ഉത്ഭവം വുഹാനിലെ ലാബിൽ നിന്നാണെന്ന ആരോപണം നിഷേധിച്ച് ചൈന

ബെയ്‌ജിങ്‌ ഏപ്രിൽ 16: മഹാമാരിയായ കോവിഡ് 19 വുഹാനിന് അടുത്തുള്ള ലബോറട്ടറിയിൽ നിന്നും ഉത്ഭവിച്ചതാണെന്ന ആരോപണങ്ങൾ നിഷേധിച്ച് ചൈന. ലാബിൽ നിന്നുമാണ് ഇത് പകർന്നത് എന്നുള്ളതിന് തെളിവില്ലെന്ന് ലോകാരോഗ്യ സംഘടനയുടെ മേധാവിയും മറ്റ് മെഡിക്കൽ വിദഗ്ദ്ധരും പറഞ്ഞതായി വിദേശമന്ത്രാലയ വക്താവ് സാവോ ലിജിയൻ പറഞ്ഞു.

ശാസ്ത്രസംബന്ധമായ പ്രശ്നമാണിതെന്നും ശാസ്ത്രജ്ഞരുടെയും മെഡിക്കൽ വിദഗ്ദ്ധരുടെയും നിർണയം ആവശ്യമാണെന്നും സാവോ വ്യാഴാഴ്ച പറഞ്ഞു.

കോവിഡിന്റെ വ്യാപനം തടയാൻ മറ്റ് രാജ്യങ്ങൾക്കൊപ്പം ചൈന പ്രവർത്തിക്കുന്നത് തുടരും. കൊറോണ വൈറസ് വവ്വാലുകളിൽ നിന്നുമാണ് ഉത്ഭവിച്ചതെന്നാണ് വിശ്വസിക്കുന്നത്.

ലാബിൽ നിന്നും വൈറസ് ചോർന്നെന്ന ആരോപണം യുഎസ് മാധ്യമങ്ങളാണ് പറയുന്നതെന്നും അത് അടിസ്ഥാനരഹിതമാണെന്നും സാവോ പറഞ്ഞു.

Share
അഭിപ്രായം എഴുതാം