ന്യൂഡൽഹി: കോവിഡ് ബാധിച്ച് ദുബായിലും അബുദാബിയിലുമായി രണ്ട് മലയാളികൾ മരിച്ചു. ഗുരുവായൂര്‍ സ്വദേശിയാണ് കൊവിഡ് ബാധിച്ച് ദുബായില്‍ മരിച്ചത്. കോട്ടപ്പടി താഴിശേരി സ്വദേശി പനക്കല്‍ ബാബുരാജ് ആണ് മരിച്ചത്. 55 വയസായിരുന്നു. ചൊവ്വാഴ്ച യു.എ.ഇ സമയം പകല്‍ 2.30ന് ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാരം ഇന്ന് ദുബായില്‍ നടക്കും. റെന്റ് എ കാര്‍ കമ്പനി ജീവനക്കാരനായിരുന്നു. 6 മാസം മുമ്പ് ബാബുരാജ് നാട്ടില്‍ വന്നിരുന്നു. സംസ്ക്കാരം ബുധനാഴ്ച ദുബായിയിൽ നടക്കും.
മല്ലപ്പള്ളി കോട്ടാങ്ങല്‍ പുത്തൂര്‍പ്പടി തടത്തില്‍ പടിഞ്ഞാറേതില്‍ (മുളക്കല്‍) അജി ഗോപിനാഥ്(42) ആണ് വൈറസ് ബാധയെ തുടര്‍ന്ന് അബുദാബിയില്‍ മരണപ്പെട്ടത്. യൂണിവേഴ്‌സല്‍ ജനറല്‍ ട്രാന്‍സ്പോര്‍ട്ട് കമ്ബനിയില്‍ ഉദ്യോഗസ്ഥനായിരുന്നു.
ജോണ്‍സണ്‍ ഐടിസി മുന്‍ അധ്യാപകനും റേഡിയോ മെക്കാനിക്കും കൂടിയായിരുന്നു ഗോപിനാഥ്. പാടിമണ്‍ തടത്തേല്‍ ഗോപിനാഥന്റെയും ഓമനയുടെയും മകനാണ്. വായ്പൂര്‍ പെരുമ്പാറ തോണ്ടറയില്‍ കുടുംബാംഗം രേഖ(സോനു)യാണ് ഭാര്യ. മക്കള്‍ അനഞ്ജയ്(6) ഹണി(4). ഭാര്യയും മക്കളും ഭാര്യാമാതാവ് വായ്പൂര്‍ പെരുമ്പാറ തോണ്ടറയില്‍ ശാന്തമ്മയും അബുദാബിയിലുണ്ട്. ഇവരെല്ലാവരും ഇപ്പോള്‍ നിരീക്ഷണത്തിലാണ്. 12 വര്‍ഷം മുന്‍പാണ് അബുദാബിയില്‍ ജോലിയില്‍ പ്രവേശിച്ചത്.