ചേതൻ ചൗഹാൻ കോവിഡ് ബാധിച്ചു മരിച്ചു.

August 17, 2020

ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും ഉത്തർ പ്രദേശ് മന്ത്രിയുമായിരുന്ന ചേതൻ ചൗഹാൻ കോവിഡ് ബാധിച്ചു മരിച്ചു. 73 വയസ്സായിരുന്നു. ഇരു വൃക്കകളും ആന്തരിക അവയവങ്ങളും തകരാറിലായ അദ്ദേഹത്തിന്റെ ജീവൻ വെന്റിലേറ്ററിന്റെ സഹായത്തോടെ നിലനിർത്തുകയായിരുന്നു. കഴിഞ്ഞ മാസമാണ് അദ്ദേഹത്തിന് കോവിഡ് ബാധ …

ആംബുലന്‍സ് ലഭ്യമല്ലാത്തതിനെ തുടർന്ന് ആശുപത്രിയിലെത്തിക്കാനായില്ല. കോവിഡ് നിരീക്ഷണത്തിലുണ്ടായിരുന്ന യുവാവ് മരിച്ചു.

August 13, 2020

ഇരിട്ടി: കോവിഡ് നിരീക്ഷണത്തിൽ ഉണ്ടായിരുന്ന യുവാവ് മരിച്ചു. കണ്ണൂർ പായം സ്വദേശി ശശിധരനാണ് മരിച്ചത്. അർബുദബാധിതനായിരുന്ന ശശിധരൻ ഇരിട്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അതേ ആശുപത്രിയിൽ ചികിത്സയിലായിരുന്ന രോഗിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് ശശിധരനും കൂട്ടിരിപ്പുകാരനും ക്വാറന്റൈനിലായത്. ബുധനാഴ്ച, 12-04-2020-ന് വൈകിട്ട് …

കൊറോണ രോഗബാധയുള്ള അഞ്ചുതെങ്ങ് സ്വദേശി മരണമടഞ്ഞു.

August 4, 2020

അഞ്ചുതെങ്ങ് : തിരുവനന്തപുരം അഞ്ചുതെങ്ങ് സ്വദേശി പോള്‍ ജോസഫ് (70) ആണ് മരണമടഞ്ഞത്. ഹൃദ്രോഗവുമായി ചികിത്സയിലായിരുന്ന പോള്‍ ജോസഫിന്‍റെ കോവിഡ് പരിശോധനാഫലം പോസിറ്റീവ് ആണ്. ക്ളസ്റ്ററായി പ്രഖ്യാപിച്ച അഞ്ചുതെങ്ങില്‍ ഇരുന്നൂറിലധികം കൊറോണ രോഗികളാണുള്ളത്.

സംസ്ഥാനത്ത് വീണ്ടും കൊറോണ മരണം. ഇതോടെ സംസ്ഥാനത്ത് കോവിഡ് വന്നു മരിച്ചവരുടെ എണ്ണം 25 ആയി.

July 5, 2020

മഞ്ചേരി : സംസ്ഥാനത്ത് വീണ്ടും കൊറോണ മരണം. വണ്ടൂര്‍ ചോക്കാട് സ്വദേശി മുഹമ്മദാണ്(82) മരിച്ചത്. റിയാദില്‍ നിന്നും വന്ന ആളാണ് മുഹമ്മദ്. ശനിയാഴ്ച (04-07-2020) രാത്രിയാണ് മരണമടഞ്ഞത്. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ഞായറാഴ്ച (05-07-2020) സ്രവം പരിശോധിച്ചതിന്റെ ഫലം വന്നു. …

കൊല്ലത്ത് ഒരു കൊറോണ മരണം കൂടി സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് കൊറോണ മരണം 22 ആയി.

June 23, 2020

കൊല്ലം: സംസ്ഥാനത്ത്‌ ഒരു കൊറോണ മരണം കൂടി. മയ്യനാട് സ്വദേശി വസന്തകുമാർ (68) ആണ് മരിച്ചത്. ചൊവ്വാഴ്ച (23-06-20) ന് രാവിലെയാണ് മരണം സംഭവിച്ചത്. കോട്ടയം പാരിപ്പള്ളി മെഡിക്കൽ കോളേജിലായിരുന്നു അന്ത്യം. ഡൽഹിയിൽ നിന്നും എത്തിയ വസന്ത കുമാറിന് ജൂൺ 17നാണ് …

കൊറോണ ബാധിച്ച് മാധ്യമപ്രവർത്തകന്‍ മരിച്ചു.

June 8, 2020

സെയ്ദാബാദ്‌ (തെലുങ്കാന) : തെലുങ്കാനയിൽ സെയ്ദാബാദിലെ ഡി മനോജ് കുമാർ (33) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെയാണ് മരണം സ്ഥിരീകരിച്ചത്. തെലുങ്കാനയിൽ ആദ്യമായാണ് കൊറോണ ബാധിച്ച ഒരു മാധ്യമപ്രവർത്തകൻ മരിക്കുന്നത്. തെലുങ്കാന ന്യൂസ് ചാനൽ ക്രൈം റിപ്പോർട്ടർ ആണ് ഡി മനോജ്, …