ആംബുലന്‍സ് ലഭ്യമല്ലാത്തതിനെ തുടർന്ന് ആശുപത്രിയിലെത്തിക്കാനായില്ല. കോവിഡ് നിരീക്ഷണത്തിലുണ്ടായിരുന്ന യുവാവ് മരിച്ചു.

ഇരിട്ടി: കോവിഡ് നിരീക്ഷണത്തിൽ ഉണ്ടായിരുന്ന യുവാവ് മരിച്ചു. കണ്ണൂർ പായം സ്വദേശി ശശിധരനാണ് മരിച്ചത്. അർബുദബാധിതനായിരുന്ന ശശിധരൻ ഇരിട്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അതേ ആശുപത്രിയിൽ ചികിത്സയിലായിരുന്ന രോഗിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് ശശിധരനും കൂട്ടിരിപ്പുകാരനും ക്വാറന്റൈനിലായത്. ബുധനാഴ്ച, 12-04-2020-ന് വൈകിട്ട് ശശിധരന്‍റെ ആരോഗ്യസ്ഥിതി മോശമായി. കോവിഡ് കെയർ സെൻററിലേക്ക് വിളിച്ച് ആംബുലൻസ് ആവശ്യപ്പെട്ടെങ്കിലും നിലവിൽ ആംബുലൻസ് ലഭ്യമല്ലെന്നാണ് മറുപടി ലഭിച്ചത്. രാത്രി 11 മണിയോടെ ആംബുലൻസ് എത്തിയത്. അതിനുമുമ്പേ ശശിധരൻ മരണത്തിന് കീഴടങ്ങി.

Share
അഭിപ്രായം എഴുതാം