സിൽവർ ലൈനിന് അനുമതി തന്നെയാണ് മതിയാകൂ:ഭൂമി ഏറ്റെടുക്കൽ ഉത്തരവുകൾ റദ്ദാക്കില്ലെന്ന് മുഖ്യമന്ത്രി

December 12, 2022

തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിക്ക് കേന്ദ്രം അനുമതി തന്നേ മതിയാകൂ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ വ്യക്തമാക്കി. പദ്ധതിക്ക് വേണ്ടി തയ്യാറാക്കിയ ഡിപിആർ അപൂർണമാണെന്ന് കേന്ദ്രസർക്കാർ അറിയിച്ചിട്ടില്ല എന്നും പ്രാഥമിക പ്രവർത്തനത്തിന് പണം ചെലവഴിച്ചത് നിയമപരമായി തന്നെയാണന്നും അദ്ദേഹം വ്യക്തമാക്കി. …

പൊലീസ് സേനയിലെ രാഷ്ട്രീയവത്ക്കരണം, ക്രിമിനൽ കേസ്: അടിയന്തരപ്രമേയത്തിന് നോട്ടീസ്, ന്യായീകരിച്ച് മുഖ്യമന്ത്രി

December 12, 2022

തിരുവനന്തപുരം : പൊലീസ് സേനയിലെ രാഷ്ട്രീയവത്കരണം, ക്രിമിനൽ കേസിൽ പൊലീസ് പ്രതിയാകുന്നത് അടക്കമുള്ള വിഷയങ്ങളിൽ സഭയിൽ കോൺഗ്രസ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകി. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയാണ് ചർച്ചയാവശ്യപ്പെട്ട് നോട്ടീസ് നൽകിയത്. പൊലീസിലെ രാഷ്ട്രീയവത്കരണമെന്നത് ആശ്ചര്യകരമായ ആരോപണമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി …

അടുത്ത വര്‍ഷം മുതല്‍ പരിസ്ഥിതി ബജറ്റ്: മുഖ്യമന്ത്രി

December 11, 2022

കൊച്ചി: അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ കേരള പരിസ്ഥിതി ബജറ്റ് എന്ന പേരില്‍ പാരിസ്ഥിതിക ചെലവ് വിവരങ്ങള്‍ അടങ്ങിയ രേഖ ബജറ്റിനൊപ്പം അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തെ 140 നിയോജക മണ്ഡലങ്ങളിലും കാര്‍ബണ്‍ ന്യൂട്രല്‍ മാതൃക പിന്‍പറ്റുന്ന കൃഷി ത്തോട്ടങ്ങളും …

തുരുത്ത് വിത്തുത്പാദന കേന്ദ്രം കാര്‍ബണ്‍ ന്യൂട്രലായി പ്രഖ്യാപിച്ച് മുഖ്യമന്ത്രി

December 10, 2022

എറണാകുളം: ആലുവയിലെ സംസ്ഥാന വിത്തുത്പാദന കേന്ദ്രം കാര്‍ബണ്‍ ന്യൂട്രലായി പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ത്യയിലെ ആദ്യ കാര്‍ബണ്‍ ന്യൂട്രല്‍ ഫാമാണിത്. ആലുവ ടൗണ്‍ ഹാളില്‍ നടന്ന പരിപാടിയിലാണ് മുഖ്യമന്ത്രി പ്രഖ്യാപനം നടത്തിയത്. പത്ത് വര്‍ഷമായി ജൈവ സാക്ഷ്യപത്രത്തോടെ പ്രവര്‍ത്തിക്കുന്ന വിത്ത് …

‘സിൽവർ ലൈൻ ഉപേക്ഷിക്കില്ല ,അനുമതി ഇന്നല്ലെങ്കിൽ നാളെ കിട്ടും. തള്ളിപ്പറയാൻ കേന്ദ്രത്തിന് പോലും കഴിയുന്നില്ല’: മുഖ്യമന്ത്രി

December 8, 2022

തിരുവനന്തപുരം: സില്‍വര്‍ലൈന്‍ പദ്ധതി ഉപേക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ വ്യക്തമാക്കി. റോജി എം ജോണിന്റെ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. ‘കേരളത്തിന്റെ പശ്ചാത്തലസൗകര്യ വികസനത്തില്‍ വന്‍കുതിപ്പുണ്ടാക്കുന്ന ഒന്നായാണ് വിഭാവനം ചെയ്തിട്ടുള്ളത്. ഇത് സമ്പദ്ഘടനയ്ക്കും വ്യവസായാന്തരീക്ഷത്തിനും സാമൂഹിക വളര്‍ച്ചയ്ക്കും …

നൈജീരിയന്‍ സേനയുടെ പിടിയിലായ കപ്പല്‍ ജീവനക്കാര്‍ സുരക്ഷിതര്‍, മോചനം കഴിയുന്നത്ര വേഗത്തില്‍: മുഖ്യമന്ത്രി

December 6, 2022

തിരുവനന്തപുരം: ഇക്വറ്റോറിയല്‍ ഗിനിയയില്‍ സമുദ്രാതിര്‍ത്തി ലംഘിച്ചെന്നാരോപിച്ച് നൈജീരിയന്‍ നാവികസേന തടവിലാക്കിയ ചരക്കു കപ്പലിലെ മലയാളികളടക്കമുള്ള നാവികരുടെ മോചനം കഴിയുന്നത്ര വേഗം സാധ്യമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നാവികര്‍ സുരക്ഷിതരാണെന്നും അവര്‍ കഴിയുന്ന കപ്പലിലെ ജീവിത സൗകര്യങ്ങള്‍ മെച്ചപ്പെട്ടതാണെന്നും നൈജീരിയയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണറെ …

‘വിഴി‌ഞ്ഞം’അടിയന്തരപ്രമേയം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യും, ഗൗരവമുള്ള വിഷയമെന്ന് മുഖ്യമന്ത്രി

December 6, 2022

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ സമരവുമായി ബന്ധപ്പെട്ട സംഘര്‍ഷം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ നോട്ടീസ് അംഗീകരിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഗൗരവമുള്ള വിഷയമാണിതെന്നും അദ്ദേഹം പറഞ്ഞു. 06/12/22 ചൊവ്വാഴ്ച ഉച്ചക്ക് 1 മണി മുതല്‍ രണ്ട് മണിക്കൂറാണ് …

ദേശീയപാത വികസനം സൗജന്യമല്ല, അവകാശം: മുഖ്യമന്ത്രി

December 6, 2022

തിരുവനന്തപുരം: ദേശീയപാത വികസനമെന്നത് സൗജന്യമല്ല, കേരളത്തിന് ലഭിക്കേണ്ട അവകാശമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. എല്ലാ പദ്ധതികള്‍ക്കും കേരളത്തിന്റെ വിഹിതം ഇങ്ങുപോരട്ടെ എന്ന ദേശീയപാത അതോറിറ്റിയുടെ നിലപാട് അംഗീകരിക്കാനാവില്ല. ദേശീയപാത ഭൂമിയേറ്റെടുക്കലിനുള്ള തുക ഒരു സംസ്ഥാനവും ഏറ്റെടുക്കുന്നതായി കേട്ടിട്ടില്ല. സംസ്ഥാനത്തിന് …

വിഴിഞ്ഞം പദ്ധതിയിൽ നിന്ന് പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

December 2, 2022

തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതിയിൽ നിന്ന് പിൻമാറാൻ സർക്കാരിനു കഴിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ .സമരസമിതി ഉന്നയിച്ച ഏഴ്‌ ആവശ്യങ്ങളിൽ പദ്ധതി നിർത്തിവയ്ക്കണമെന്നത് ഒഴികെ ആറു നിർദേശങ്ങളും സർക്കാർ അംഗീകരിച്ചു. സർക്കാരിന് ഇക്കാര്യത്തിൽ വേറൊന്നും ചെയ്യാനില്ല. നാടിന്റെ മുന്നോട്ടുളള പോക്കിനെ തടയാനുള്ള നീക്കമാണിത്. …

വിഴിഞ്ഞം സെമിനാറിൽ മുഖ്യമന്ത്രി പങ്കെടുക്കില്ല

November 29, 2022

വിഴിഞ്ഞം രാജ്യാന്തര തുറമുഖ പദ്ധതിയെക്കുറിച്ച് നിര്‍മാണ കമ്പനിയായ വിസിൽ സംഘടിപ്പിക്കുന്ന സെമിനാറിൽ മുഖ്യമന്ത്രി പങ്കെടുക്കില്ല. ചികിത്സയിൽ ആണെന്നാണ് വിശദീകരണം. പരിപാടി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. മന്ത്രി കെ.എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. അതേസമയം ശശി തരൂര്‍ എം.പിയും സെമിനാറില്‍ …