തിരുവനന്തപുരം: ദേശീയപാത വികസനമെന്നത് സൗജന്യമല്ല, കേരളത്തിന് ലഭിക്കേണ്ട അവകാശമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. എല്ലാ പദ്ധതികള്‍ക്കും കേരളത്തിന്റെ വിഹിതം ഇങ്ങുപോരട്ടെ എന്ന ദേശീയപാത അതോറിറ്റിയുടെ നിലപാട് അംഗീകരിക്കാനാവില്ല. ദേശീയപാത ഭൂമിയേറ്റെടുക്കലിനുള്ള തുക ഒരു സംസ്ഥാനവും ഏറ്റെടുക്കുന്നതായി കേട്ടിട്ടില്ല. സംസ്ഥാനത്തിന് ഇത് കഴിയില്ലെന്ന് അതോറിറ്റിയെയും മന്ത്രിയെയും അറിയിച്ചിട്ടുണ്ടെന്ന് ചോദ്യോത്തരവേളയില്‍ മുഖ്യമന്ത്രി പറഞ്ഞു.ദേശീയപാത വികസന കാര്യത്തില്‍ മുമ്പ് ചില കാലതാമസുമുണ്ടായി. സംസ്ഥാനമെന്ന നിലയില്‍ ചില വീഴ്ചകളും ഉണ്ടായി-മുഖ്യമന്ത്രി പറഞ്ഞു.




