പൗരത്വ ഭേദഗതി നിയമം സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ച് സുപ്രീംകോടതി

December 18, 2019

ന്യൂഡല്‍ഹി ഡിസംബര്‍ 18: പൗരത്വ ഭേദഗതി നിയമം സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ച് സുപ്രീംകോടതി. ഭേദഗതി നിയമം ചോദ്യം ചെയ്തുള്ള അറുപതോളം ഹര്‍ജികള്‍ പരിഗണിച്ച ശേഷമായിരുന്നു സുപ്രീംകോടതിയുടെ നിലപാട്. വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന് നോട്ടീസ് അയക്കാനും കോടതി തീരുമാനിച്ചു. ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെ, …

ആധാര്‍ കാര്‍ഡ് പൗരത്വരേഖയല്ലെന്ന് മുംബൈ ഹൈക്കോടതിയുടെ വിധി

December 14, 2019

മുംബൈ ഡിസംബര്‍ 14: ആധാര്‍ കാര്‍ഡ് പൗരത്വരേഖയല്ലെന്ന് വിധിച്ച് മുംബൈ ഹൈക്കോടതി. ബംഗ്ലാദേശില്‍ നിന്നും മുംബൈയില്‍ കുടിയേറിയ വ്യക്തിയുടെ പൗരത്വ കേസിലാണ് കോടതിയുടെ വിധി. ബംഗ്ലാദേശ് സ്വദേശികള്‍ക്ക് ആധാര്‍ കാര്‍ഡ് ഉണ്ടെങ്കിലും അത് ഇന്ത്യന്‍ പൗരത്വം തെളിയിക്കാനുള്ള രേഖയല്ലെന്ന് കോടതി ഉത്തരവില്‍ …

പൗരത്വ ഭേദഗതി ബില്ലിനെതിരായി വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രക്ഷോഭം ശക്തം

December 13, 2019

ഗുവാഹത്തി ഡിസംബര്‍ 13: വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പൗരത്വ ഭേദഗതി ബില്ലിനെതിരായ പ്രക്ഷോഭം ശക്തമാവുകയാണ്. പ്രതിഷേധക്കാര്‍ക്കുനേരെ പോലീസ് നടത്തിയ വെടിവയ്പ്പില്‍ തലസ്ഥാനമായ ഗുവാഹത്തിയില്‍ രണ്ട് പേര്‍ മരിച്ചു. പതിനൊന്ന് പേര്‍ക്ക് പരിക്കേറ്റു. വ്യാഴാഴ്ച രാവിലെ കര്‍ഫ്യൂ ലംഘിച്ച് ആയിരക്കണക്കിനാളുകള്‍ ഗുവാഹത്തിയില്‍ തെരുവിലിറങ്ങി. ഇവരെ …

പൗരത്വ ബില്‍ ഇന്ന് രാജ്യസഭയില്‍ അവതരിപ്പിക്കും

December 11, 2019

ന്യൂഡല്‍ഹി ഡിസംബര്‍ 11: പൗരത്വ ബില്‍ ഇന്ന് രാജ്യസഭയില്‍ അവതരിപ്പിക്കും. ഒറ്റയ്ക്ക് ഭൂരിപക്ഷമില്ലെങ്കിലും ബില്‍ പ്രയാസമില്ലാതെ പാസാക്കാമെന്ന ആത്മവിശ്വാസത്തിലാണ് ബിജെപി. ബില്ലിനെതിരെ പരമാവധി വോട്ടു സമാഹരിക്കാന്‍ കോണ്‍ഗ്രസ് ശ്രമം തുടങ്ങി. ഇരുപാര്‍ട്ടികളും അംഗങ്ങള്‍ക്ക് വിപ്പുനല്‍കിയിട്ടുണ്ട്. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടുമുതല്‍ രാത്രി എട്ടുവരെയാണ് …

പൗരത്വ ഭേദഗതി ബില്‍ രാജ്യത്തിന്റെ അടിത്തറ തകര്‍ത്തെന്ന് രാഹുല്‍ ഗാന്ധി

December 10, 2019

ന്യൂഡല്‍ഹി ഡിസംബര്‍ 10: പൗരത്വ ഭേദഗതി ബില്‍ രാജ്യത്തിന്റെ അടിത്തറ തകര്‍ത്തുവെന്ന് കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി. ബില്ലിന്റെ പേരില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഇന്ത്യയുടെ അടിത്തറ തകര്‍ത്തെന്നും രാഹുല്‍ പറഞ്ഞു. ലോക്സഭയില്‍ ബില്‍ പാസാക്കുന്നതില്‍ ശിവസേന സര്‍ക്കാരിനെ പിന്തുണച്ചതിന് …

പൗരത്വ ബില്ലിനെതിരെ അസമില്‍ വ്യാപക പ്രതിഷേധം

December 10, 2019

ദിസ്പൂര്‍ ഡിസംബര്‍ 10: പൗരത്വ ബില്‍ ഭേദഗതിക്കെതിരെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രതിഷേധം ആളിക്കത്തുന്നു. അസമില്‍ 12 മണിക്കൂര്‍ ബന്ദ് പുരോഗമിക്കുകയാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ അക്രമങ്ങള്‍ നടക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. പന്തം കൊളുത്തി പ്രകടനവും മന്ത്രിമാരുടെ വസതിയിലേക്ക് പ്രതിഷേധ മാര്‍ച്ചും നടക്കുകയാണ്. …

പൗരത്വ ബില്‍: ഷായ്ക്കെതിരെ ഉപരോധം വേണമെന്ന് യുഎസ് കമ്മീഷന്‍

December 10, 2019

വാഷിങ്ടണ്‍ ഡിസംബര്‍ 10: പൗരത്വ ബില്‍ തെറ്റായ ദിശയിലേക്കുള്ള സഞ്ചാരമാണെന്ന് മതസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള രാജ്യാന്തര യുഎസ് ഫെഡറല്‍ കമ്മീഷന്‍. ബില്‍ പാര്‍ലമെന്‍റിന്റെ ഇരുസഭകളും പാസാക്കിയാല്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തുമെന്ന് കമ്മീഷന്‍ അറിയിച്ചു. കമ്മീഷന്റെ ശുപാര്‍ശകള്‍ക്ക് നിയമസാധ്യത ഇല്ലെങ്കിലും അമേരിക്കന്‍ …

എസ്പിജി നിയമ ഭേദഗതി ബില്ലിന് രാഷ്ട്രപതി അംഗീകാരം നല്‍കി

December 10, 2019

ന്യൂഡല്‍ഹി ഡിസംബര്‍ 10: പാര്‍ലമെന്റ്‌ പാസാക്കിയ പ്രത്യേക സുരക്ഷ ഗ്രൂപ്പ് (എസ്പിജി) നിയമ ഭേദഗതി ബില്ലിന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് അംഗീകാരം നല്‍കി. എസ്പിജി സുരക്ഷ പ്രധാനമന്ത്രിക്കും പ്രധാനമന്ത്രിക്കൊപ്പം താമസിക്കുന്ന കുടുംബാംഗങ്ങള്‍ക്കും മാത്രമാക്കിക്കൊണ്ടുള്ള ഭേദഗതിയാണ് നിയമമാകുന്നത്. കോണ്‍ഗ്രസ് പ്രസിഡന്റ്‌ സോണിയ ഗാന്ധി, …

പൗരത്വ ബില്ലിനെതിരെ അസമില്‍ 12 മണിക്കൂര്‍ ബന്ദ്

December 10, 2019

ഗുവാഹത്തി ഡിസംബര്‍ 10: അസം ഉള്‍പ്പടെയുള്ള വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പൗരത്വ ബില്ലിനെതിരെ വ്യാപക പ്രതിഷേധം. അസമില്‍ 12 മണിക്കൂര്‍ ബന്ദ് ആരംഭിച്ചു. പൗരത്വ ഭേദഗതി ബില്ല് ഇന്നലെ അര്‍ധരാത്രിയോടെ ലോക്സഭാ പാസാക്കിയതിന് പിന്നാലെയാണ് അസമില്‍ പ്രതിഷേധം വ്യാപകമായത്. പുലര്‍ച്ചയോടെ അഞ്ച് മണിക്കാണ് …

പൗരത്വ ഭേദഗതി ബില്‍: 293 അംഗങ്ങള്‍ പിന്തുണച്ചു, 82 പേര്‍ എതിര്‍ത്തു

December 9, 2019

ന്യൂഡല്‍ഹി ഡിസംബര്‍ 9: പൗരത്വ ഭേദഗതി ബില്‍ ലോക്‌സഭയില്‍ അവതരിപ്പിക്കുന്നതിനെ 293 അംഗങ്ങള്‍ അനുകൂലിച്ചു. 82 അംഗങ്ങള്‍ എതിര്‍ത്തു. കോണ്‍ഗ്രസിനെതിരെ കടുത്ത വിമര്‍ശനവുമായാണ് ആഭ്യന്തരമന്ത്രി അമിത് ഷാ ബില്‍ അവതരണം ആരംഭിച്ചത്. 0.001 ശതമാനം പോലും ന്യൂനപക്ഷ വിരുദ്ധമല്ല ബില്ലെന്ന് ഷാ …