പൗരത്വ ഭേദഗതി ബില്‍: 293 അംഗങ്ങള്‍ പിന്തുണച്ചു, 82 പേര്‍ എതിര്‍ത്തു

അമിത് ഷാ

ന്യൂഡല്‍ഹി ഡിസംബര്‍ 9: പൗരത്വ ഭേദഗതി ബില്‍ ലോക്‌സഭയില്‍ അവതരിപ്പിക്കുന്നതിനെ 293 അംഗങ്ങള്‍ അനുകൂലിച്ചു. 82 അംഗങ്ങള്‍ എതിര്‍ത്തു. കോണ്‍ഗ്രസിനെതിരെ കടുത്ത വിമര്‍ശനവുമായാണ് ആഭ്യന്തരമന്ത്രി അമിത് ഷാ ബില്‍ അവതരണം ആരംഭിച്ചത്. 0.001 ശതമാനം പോലും ന്യൂനപക്ഷ വിരുദ്ധമല്ല ബില്ലെന്ന് ഷാ വ്യക്തമാക്കി.

ബിജെപിക്ക് പുറമേ ശിവസേനയും ബിജു ജനതാദള്‍, എഐഎഡിഎംകെ, ടിഡിപി, വൈഎസ്ആര്‍ കോണ്‍ഗ്രസ് എന്നിവരും അവതരണത്തെ അനുകൂലിച്ച് വോട്ട് ചെയ്തു. കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും തൃണമൂലും എന്‍സിപിയും മുസ്ലീം ലീഗും ഡിഎംകെ സമാജ്‌വാദി പാര്‍ട്ടി തുടങ്ങിയവര്‍ ബില്ലിനെ എതിര്‍ത്തു.

Share
അഭിപ്രായം എഴുതാം