കാബൂൾ : അഫ്‌ഗാൻ തലസ്ഥാനമായ കാബൂളിൽ സൈനിക ആശുപത്രിയ്‌ക്ക് മുന്നിൽ ഇരട്ടസ്‌ഫോടനം. സംഭവത്തിൽ 15 പേരോളം കൊല്ലപ്പെട്ടതായും 34 പേർക്ക് പരിക്കേറ്റതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.
കാബൂളിലെ സർദാർ മുഹമ്മദ് ദാവൂദ് ഖാൻ സൈനിക ആശുപത്രിയ്‌ക്ക് മൂന്നിലാണ് ഇരട്ട സ്‌ഫോടനങ്ങളുണ്ടായത്. സ്‌ഫോനത്തിന് ശേഷം സംഭവ സ്ഥലത്തുനിന്ന് വെടിയൊച്ചകളും കേട്ടതായി പ്രദേശവാസികളെ ഉദ്ധരിച്ച് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു