റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ബിജെപി പിന്തുണ ആവശ്യപ്പെട്ടത് തനിക്ക് പറ്റിയ നാക്കുപിഴയെന്ന് സിഒടി നസീര്‍

April 2, 2021 - 11:47 am

തലശ്ശേരി: ബിജെപി പിന്തുണ ആവശ്യപ്പെട്ടത് തനിക്ക് പറ്റിയ നാക്കുപിഴയെന്ന് തലശേരിയിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി സിഒടി നസീര്‍. ബിജെപിയുടെ പരസ്യ പിന്തുണ ഒരിക്കലും ആഗ്രഹിച്ചിട്ടില്ലെന്നും ചോദിച്ച പണം കിട്ടാത്തതിനാലാണ് താന്‍ നിലപാട് മാറ്റിയതെന്ന പ്രചരണം തെറ്റാണെന്നും സിഒടി നസീര്‍ 02/04/21 വെള്ളിയാഴ്ച രാവിലെ പറഞ്ഞു.

ദിവസങ്ങള്‍ക്ക് മുന്‍പാണ് ബിജെപി സിഒടി നസീറിന് പിന്തുണ പ്രഖ്യാപിച്ചത്. നസീര്‍ വാര്‍ത്താ സമ്മേളനം നടത്തി ബിജെപി പിന്തുണ ആവശ്യപ്പെട്ടിരുന്നു. വൈകാതെ ബിജെപി നേതൃത്വം നസീറിന് പിന്തുണ നല്‍കി. എന്നാല്‍ പിന്തുണ പ്രഖ്യാപിച്ചിരുന്നുവെങ്കിലും പാര്‍ട്ടി ഒരു സഹായവും തനിക്ക് ചെയ്തിട്ടില്ലെന്നും ബിജെപിയുടെ സഹായമില്ലാതെ തന്നെ മത്സരത്തില്‍ തുടരുമെന്നും സിഒടി നസീര്‍ അറിയിച്ചു. പറ്റിയ അബദ്ധം തിരുത്തുകയാണെന്നും നസീര്‍ കൂട്ടി ചേര്‍ത്തു.

ഗാന്ധിയുടെ പേരിലുള്ള സംഘടനയുടെ നാമത്തില്‍ മത്സരിക്കുകയും ബി ജെ പി പിൻതുണ സ്വീകരിക്കുകയും ചെയ്യുന്നത് അംഗീകരിക്കാനാവില്ലെന്ന അഭിപ്രായം നസീറിൻ്റെ പാര്‍ട്ടിയിലെ ചിലർ ഉന്നയിച്ചിരുന്നു.

തലശ്ശേരിയിലെ ബിജെപി സ്ഥാനാര്‍ഥി ആയിരുന്ന എന്‍ ഹരിദാസിന്റെ നാമനിര്‍ദ്ദേശ പത്രിക തള്ളിയതോടെയാണ് വിവാദങ്ങള്‍ക്ക് തുടക്കമായത്. കര്‍ഷക പ്രക്ഷോഭത്തില്‍ പങ്കെടുക്കുകയും കേന്ദ്ര സര്‍ക്കാരിനെതിരെ സംസാരിക്കുകയും ചെയ്ത നസീറിന് പിന്തുണ നല്‍കുന്ന കാര്യത്തില്‍ ബിജെപിയിലും ഭിന്നത രൂക്ഷമായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *