ന്യൂഡല്‍ഹി: മൂന്ന് ദിവസത്തിനുള്ളില്‍ മൂന്ന് റാഫേല്‍ യുദ്ധവിമാനങ്ങള്‍ കൂടി ഇന്ത്യന്‍ പ്രതിരോധ സേനയുടെ ഭാഗമാവുന്നു. അടുത്ത മാസം പകുതിയോടെ ഏഴ് വിമാനങ്ങള്‍ എത്തുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ഇതിനൊപ്പം പരിശീലനപതിപ്പ് വിമാനങ്ങളുമുണ്ടാവുമെന്നാണ് പ്രതിരോധ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.ഫ്രാന്‍സിലെ ബാര്‍ഡോ-മെറിഗ്‌നാക് താവളത്തില്‍ നിന്ന് എട്ട് മണിക്കൂര്‍ നിര്‍ത്താതെ പറന്നാണ് ബംഗാളിലെ ഹസിമാര താവളത്തില്‍ പോര്‍വിമാനങ്ങള്‍ എത്തിച്ചേരുക. ഇതോടെ അംബാല ആസ്ഥാനമായുള്ള 17 സ്‌ക്വാഡ്രണിലെ വിമാനങ്ങളുടെ എണ്ണം 21 ആയി ഉയരും.കഴിഞ്ഞ വര്‍ഷം ജൂലൈ-ഓഗസ്റ്റ് മാസങ്ങളിലായാണു റഫേല്‍ വിമാനങ്ങള്‍ വ്യോമസേനയില്‍ ഉള്‍പ്പെടുത്തിത്തുടങ്ങിയത്. ഇന്ത്യ-ചൈന സംഘര്‍ഷാവസ്ഥ രൂക്ഷമായനിന്നവേളയില്‍ കിഴക്കന്‍ ലഡാക്കിലടക്കം പട്രോളിങ്ങിനായി ഇവ വിന്യസിച്ചിരുന്നു. ഫ്രാന്‍സില്‍നിന്നു മൊത്തം 36 റഫേല്‍ യുദ്ധവിമാനങ്ങളാണ് ഇന്ത്യ വാങ്ങുന്നത്.
പ്രതിരോധ സേനയുടെ ഭാഗമാവാന്‍ 10 റഫേല്‍ വിമാനങ്ങള്‍ കൂടി എത്തുന്നു
