അഹമ്മദാബാദ്: 50 ലക്ഷം സന്ദർശകരെന്ന പ്രധാന നാഴികക്കല്ല് പിന്നിട്ട് ഗുജറാത്തിലെ ഏകതാ പ്രതിമ. നർമദ ജില്ലയിലെ കെവാഡിയയിലെ ‘സ്റ്റാച്യു ഓഫ് യൂണിറ്റി’ 2018 ലെ ഉദ്ഘാടനത്തിനുശേഷം 50 ലക്ഷം സന്ദർശകരുടെ എണ്ണം മറികടന്നതായി ഗുജറാത്തിലെ അഡീഷണൽ ചീഫ് സെക്രട്ടറി (ഫോറസ്റ്റ് ആൻഡ് എൻവയോൺമെന്റ്) രാജീവ് ഗുപ്ത 15/03/21 തിങ്കളാഴ്ച ട്വീറ്റിൽ പറഞ്ഞു.
ലോകത്തിലെ ഏറ്റവും ഉയരം കൂടിയതും കെവാഡിയയിലെ സർദാർ സരോവർ ഡാമിന് സമീപമുള്ള സാധു ബെറ്റ് ദ്വീപിൽ നിർമ്മിച്ചതുമായ 182 മീറ്റർ ഉയരമുള്ള സർദാർ വല്ലഭായ് പട്ടേലിന്റെ പ്രതിമ 2018 ഒക്ടോബർ 31 നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ലോകത്തിന് തുറന്നു കൊടുത്തത്.




