അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

ദര്‍ഘാസ് ക്ഷണിച്ചു

February 24, 2021 - 3:54 pm

ആലപ്പുഴ: അമ്പലപ്പുഴ താലൂക്കില്‍ വരള്‍ച്ച, കുടിവെള്ളക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍  വഴിച്ചേരി/പാതിരപ്പള്ളി/കലവൂര്‍/കരുമാടി പമ്പ് ഹൗസുകളിലെ കുടിവെള്ള സ്രോതസ്സില്‍ നിന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുഖാന്തിരം താലൂക്കിലെ വിവിധ വില്ലേജുകളില്‍ കുടിവെള്ള വിതരണം നടത്തുന്നതിന് മീഡിയം ഗുഡ്‌സ് വെഹിക്കിള്‍ (മിനി ലോറി), ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ എന്നീ വാഹന ഉടമകളില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു. ദര്‍ഘാസുകള്‍ മാര്‍ച്ച് രണ്ടിന് പകല്‍ 11ന് മുമ്പായി  അമ്പലപ്പുഴ തഹസില്‍ദാരുടെ കാര്യാലയത്തില്‍ എത്തിക്കണം. മാര്‍ച്ച് മൂന്നിന് വൈകിട്ട് മൂന്ന് മണിക്ക് തുറക്കും. വിശദവിവരത്തിന് ഫോണ്‍: 0477-2253771.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *