ഐപിഎല്‍ താരലേലം കഴിഞ്ഞു: അറിയാം ടീമികള്‍ സ്വന്തമാക്കിയ താരങ്ങളെ

ചെന്നൈ: ഐപിഎല്‍ താരലേലം കഴിഞ്ഞപ്പോള്‍ ആരൊക്കെ ഏതൊക്കെ ടീമിലെന്ന അറിയാം. മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ തെണ്ടുല്‍ക്കറിന്റെ മകന്‍ അര്‍ജുനെ പ്രതീക്ഷിച്ച പോലെ മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കി. 20 ലക്ഷത്തിന്റെ അടിസ്ഥാന വിലയ്ക്കാണ് അര്‍ജുന്‍ തെണ്ടുല്‍ക്കര്‍ മുംബൈ ഇന്ത്യന്‍സിന്റെ ഭാഗമായത്.വിലക്ക് കഴിഞ്ഞെത്തിയ ബംഗ്ലാദേശ് ഓള്‍റൗണ്ടര്‍ ഷാക്കിബ് അല്‍ ഹസനെയും നൈറ്റ്റൈഡേഴ്സ് സ്വന്തമാക്കി.

3.20 കോടി രൂപയ്ക്കായിരുന്നു ഷാക്കിബ് ടീമിലെത്തിയത്. രാജസ്ഥാന്‍ റോയല്‍സ് മുന്‍ നായകന്‍ സ്റ്റീവ് സ്മിത്ത് ഇനി ഡല്‍ഹി ക്യാപിറ്റല്‍സ് നിരയില്‍. കഴിഞ്ഞ സീസണിന് ശേഷം സ്മിത്തിനെ വിടാന്‍ റോയല്‍സ് തീരുമാനിച്ചിരുന്നു. 2.20 കോടി രൂപയ്ക്കായിരുന്നു സ്മിത്തിനെ ഡല്‍ഹി സ്വന്തമാക്കിത്. ലേലത്തില്‍ രണ്ട് കോടിക്ക് സ്മിത്തില്‍ താല്‍പര്യം അറിയിച്ചത് റോയല്‍ ചലഞ്ചേഴ്സ് ആയിരുന്നുവെങ്കിലും താരത്തെ 2.2 കോടി രൂപയ്ക്ക് ഡല്‍ഹി സ്വന്തമാക്കി. ആദ്യ റൗണ്ടില്‍ ആരും താല്‍പര്യം കാണിച്ചില്ലെങ്കിലും കേദാറിനെയും മുജീബ് ഉര്‍ റഹ്മാനെയും സണ്‍റൈസേഴ്സ് ഹൈദരാബാദ് സ്വന്തമാക്കി. ഇരു താരങ്ങളെയും അടിസ്ഥാന വിലയ്ക്കാണ് സണ്‍റൈസേഴ്സ് സ്വന്തമാക്കിയത്. ഓസ്ട്രേലിയന്‍ ഓള്‍റൗണ്ടര്‍ മോയിസസ് ഹെന്റികസിനെ ടീമിലെത്തിച്ച് പഞ്ചാബ് കിംഗ്സ് സ്വന്തമാക്കി. ബാംഗ്ലൂരില്‍നിന്നു കടുത്ത വെല്ലുവിളിയെ അതിജീവിച്ചാണ് താരത്തിനെ സ്വന്തമാക്കാന്‍ പ്രീതി സിന്റയുടെ ടീമിനു സാധിച്ചത്. താരത്തിന്റെ അടിസ്ഥാന വിലയായിരുന്ന ഒരു കോടിയില്‍ ആരംഭിച്ച ലേലം ചൂട് പിടിച്ചപ്പോള്‍ താരത്തിന് 4.20 കോടി ലഭിച്ചു.

ഡല്‍ഹി ക്യാപിറ്റല്‍

സ്സ്റ്റീവ് സ്മിത്ത് (രണ്ട് കോടി), ഉമേഷ് യാദവ്(ഒരു കോടി), റിപല്‍ പട്ടേല്‍ (20 ലക്ഷം), വിഷ്ണു വിനോദ്(20 ലക്ഷം), മണിമാരന്‍ സിദ്ദാര്‍ഥ്(20 ലക്ഷം), ലുക്മാന്‍ മെരിവാല(20 ലക്ഷം), ടോം കറന്‍(5.25 കോടി), സാം ബില്ലിംഗ്സ്(രണ്ട് കോടി).

മുംബൈ ഇന്ത്യന്‍സ്

അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍(20 ലക്ഷം), മാര്‍കോ ജാന്‍സെന്‍(20 ലക്ഷം), യുദ്വിര്‍ സിംഗ്(20 ലക്ഷം), ജെയിംസ് നിഷാം(50 ലക്ഷം), കൈല്‍ ജാമിസണ്‍(15 കോടി), പിയുഷ് ചൗള(2.40 കോടി), നഥാന്‍ കൂള്‍ട്ടര്‍നെയില്‍(അഞ്ച് കോടി), ആദം മില്‍നെ(3.20കോടി),

രാജസ്ഥാന്‍ റോയല്‍സ്

ആകാശ് സിംഗ്(20 ലക്ഷം), കുല്‍ദിപ് യാദവ്(20 ലക്ഷം), കെ.സി. ചാരിപ്പ(20 ലക്ഷം), ചേതന്‍ സകരിയ(1.20 കോടി), ലിയാം ലിവിംഗ്സ്റ്റണ്‍(75 ലക്ഷം), മുസ്തഫിസുര്‍ റഹ്മാന്‍(ഒരു കോടി), ക്രിസ് മോറിസ്(16.25 കോടി), ശിവം ദുബെ(4.40കോടി).

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്

പവന്‍ നേഗി(50 ലക്ഷം), വെങ്കടേഷ് അയ്യര്‍(20 ലക്ഷം), ബെന്‍ കട്ടിംഗ്(75 ലക്ഷം), ഹര്‍ഭജന്‍ സിംഗ്(രണ്ട് കോടി), കരുണ്‍ നായര്‍(50 ലക്ഷം), വൈഭവ് അറോറ(20 ലക്ഷം), ഷെല്‍ഡണ്‍ ജാക്സണ്‍(20 ലക്ഷം), ഷക്കീബ് അല്‍ ഹസന്‍(3.20 കോടി),

ചെന്നൈ സൂപ്പര്‍ കിംഗ്സ്

ഹരി നിഷാന്ത്(20 ലക്ഷം), ഭഗത് വര്‍മ(20 ലക്ഷം), ഹരിശങ്കര്‍ റെഡ്ഡി(20 ലക്ഷം), ചേതശ്വര്‍ പുജാര(50 ലക്ഷം), കൃഷ്ണപ്പ ഗൗതം(9.25 കോടി), മോയിന്‍ അലി(ഏഴ് കോടി).

സണ്‍ റൈസേഴ്സ് ഹൈദരാബാദ്

മുജീബ് ഉര്‍ റഹ്മാന്‍(1.50 കോടി), കേദാര്‍ യാദവ്(രണ്ട് കോടി), ജഗദീശ സുജിത്(30 ലക്ഷം).

പഞ്ചാബ് കിംഗ്സ്

സൗരഭ് കുമാര്‍(20 ലക്ഷം), ഫാബിയന്‍ അലന്‍(75 ലക്ഷം), ഉത്കര്‍ശ് സിംഗ്(20 ലക്ഷം), ജലജ് സക്സേന(30 ലക്ഷം), മോയിസസ് ഹെന്റിക്വസ്(4.20കോടി), റിലെ മെറെഡിത്(എട്ട് കോടി), ഷാരുഖ് ഖാന്‍(5.25 കോടി), ജൈ റിച്ചാര്‍ഡ്സണ്‍(14 കോടി), ഡേവിഡ് മലന്‍(1.50 കോടി).

റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍

ശ്രീകര്‍ ഭരത്(20 ലക്ഷം), സുയാഷ് പ്രഭുദേശായ്(20 ലക്ഷം), ഡാനിയേല്‍ ക്രിസ്റ്റ്യന്‍(4.80 കോടി), കൈല്‍ ജാമിസണ്‍(15 കോടി), മുഹമ്മദ് അസ്ഹറുദ്ദീന്‍(20 ലക്ഷം), രജത് പതിദാര്‍(20 ലക്ഷം), സച്ചിന്‍ ബേബി(20 ലക്ഷം), ഗ്ലെന്‍ മാക്സ്വെല്‍(14.25).

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →