റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഐപിഎല്ലില്‍ നേട്ടമുണ്ടാക്കി 5 മലയാളി താരങ്ങള്‍

February 19, 2021 - 10:40 am

ചെന്നൈ: മലയാളി താരം വിഷ്ണു വിനോദിനെ 20 ലക്ഷത്തിന് ഡല്‍ഹി ക്യാപ്പിറ്റല്‍സ് സ്വന്തമാക്കി. മറ്റു മലയാളി താരങ്ങളായ മുഹമ്മദ് അസ്ഹറുദീനെയും കേരളാ ടീം മുന്‍ നായകന്‍ സച്ചിന്‍ ബേബിയെയും 20 ലക്ഷത്തിനു റോയല്‍ ചലഞ്ചേഴ്സ് കൂട്ടത്തില്‍ക്കൂട്ടി. വിജയ് ഹസാരെ ട്രോഫിയില്‍ അസ്ഹര്‍ തകര്‍പ്പന്‍ സെഞ്ചുറിയടിച്ചിരുന്നു.കര്‍ണാടക മലയാളി കരുണ്‍ നായരാണ് ലേലത്തില്‍ ആദ്യം പരിഗണിച്ചത്. അദ്ദേഹത്തെ ആദ്യഘട്ടത്തില്‍ ആരുമെടുത്തില്ല. കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സ് 50 ലക്ഷം രൂപയ്ക്കു കരുണിനെ പിന്നീടു സ്വന്തമാക്കി.
കേരളത്തിനു വേണ്ടി കളിക്കുന്ന ജലജ് സക്സേനയെ പഞ്ചാബ് കിങ്സ് 30 ലക്ഷം രൂപയ്ക്കു സ്വന്തമാക്കി. അതേസമയം, താരലേലത്തില്‍ വന്‍തുക ലഭിക്കുമെന്ന് പ്രതീക്ഷിച്ച ഇംഗ്ലണ്ടിന്റെ ഡേവിഡ് മാലന് നിരാശപ്പെടേണ്ടി വന്നു. 1.5 കോടി രൂപയ്ക്കു പഞ്ചാബ് കിങ്സ് അദ്ദേഹത്തെ സ്വന്തമാക്കി. ലേലത്തില്‍ സൂപ്പര്‍ കിങ്സിന് ഒരു വിദേശ താരത്തെ മാത്രമാണ് ഏറ്റെടുക്കാന്‍ പറ്റുമായിരുന്നത്.റോയല്‍ ചലഞ്ചേഴ്സ് ഒഴിവാക്കിയ ഓള്‍റൗണ്ടര്‍ മോയീന്‍ അലിക്ക് വേണ്ടിയാണ് ചെന്നൈ കാര്യമായി ശ്രമം നടത്തിയത്. ഏഴ് കോടി രൂപയ്ക്കാണ് മോയിനെ ചെന്നൈ സ്വന്തമാക്കിയത്. സൂപ്പര്‍ കിങ്സ് ഒഴിവാക്കിയ കേദാര്‍ ജാദവിനെ ആദ്യ റൗണ്ടില്‍ ആരും ഏറ്റെടുത്തില്ല. ചെന്നൈയ്ക്കു വേണ്ടി കഴിഞ്ഞ സീസണില്‍ ദയനീയ പ്രകടനമാണ് ജാദവ് നടത്തിയത്. രണ്ട് കോടി രൂപയായിരുന്നു അദ്ദേഹത്തിന്റെ അടിസ്ഥാന വില.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *