ന്യൂഡല്‍ഹി: ഡല്‍ഹിയിലെ കൊടും തണുപ്പില്‍ സമരം ചെയ്യുന്ന കര്‍ഷകരുടെ വൈദ്യസഹായത്തിന് 10000 ഡോളര്‍ ധനസഹായവുമായി അമേരിക്കന്‍ വൈഡ് ഫുട്ബോള്‍ താരം ജുജു സ്മിത്ത് സച്ച്സ്റ്റെര്‍. ഇന്ത്യയുടെ ഏഴ് ലക്ഷത്തില്‍ കൂടുതല്‍ രൂപ വരുമിത്. ഇനിയും ജീവനുകള്‍ നഷ്ടപ്പെടുന്നതിനെ നമുക്ക് പ്രതിരോധിക്കാനാവുമെന്ന് പ്രതീക്ഷിക്കുന്നതായി ജുജു സ്മിത്ത് ട്വീറ്റ് ചെയ്തു. പോപ് താരം രിഹാനയും കാലാവസ്ഥ പ്രവര്‍ത്തക ഗ്രെറ്റ തുന്‍ബര്‍ഗും ഇന്ത്യയിലെ കര്‍ഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ചതോടെയാണ് വിഷയം ആഗോള ശ്രദ്ധയില്‍ എത്തുന്നത്.




