വേങ്ങൂര്‍ ഗ്രാമപഞ്ചായത്ത് അംഗത്തെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

കൊച്ചി: പെരുമ്പാവൂര്‍ വേങ്ങൂര്‍ ഗ്രാമപഞ്ചായത്ത് അംഗത്തെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പഞ്ചായത്തിലെ 11ാം വാര്‍ഡായ ചൂരത്തോട് നിന്നുള്ള എല്‍ഡിഎഫ് അംഗമായ പി സജിയെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ച (29/01/21) രാവിലെ വീടിനുള്ളിലാണ് മൃതദേഹം കണ്ടത്. മരണകാരണം വ്യക്തമായിട്ടില്ല. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ആശുപത്രിയില്‍ പോയ മകളും മരുമകനും തിരികെയെത്തിയപ്പോഴാണ് സജിയെ മുറിക്കുള്ളില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. ഉടന്‍ അയല്‍വാസികളെ വിവരമറിയിക്കുകയും തുടര്‍ന്ന് പൊലീസിനെ അറിയിച്ചു.

സജിയെ ഉടന്‍ പെരുമ്ബാവൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. കുറപ്പംപടി പൊലിസ് സംഭവസ്ഥലത്ത് പരിശോധന നടത്തി. സജിയുടെ ഭാര്യ അങ്കണവാടി ടീച്ചറാണ്. ഭാര്യ ജോലിക്ക് പോയിരിക്കുകയായിരുന്നു. കുടുംബ പ്രശ്നങ്ങളോ മറ്റ് കടബാധ്യതകളോ ഒന്നും തന്നെ ഇല്ലാ എന്നാണ് ബന്ധുക്കള്‍ പറയുന്നത്. ഇന്ന് പഞ്ചായത്തില്‍ കമ്മറ്റി ഉണ്ടായിരുന്നു. സജിയെ കാണാത്തതിനെ തുടര്‍ന്ന് സഹ മെമ്ബര്‍മാര്‍ ഫോണില്‍ വിളിച്ചെങ്കിലും സജിയെ കിട്ടിയിരുന്നില്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →