റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കേന്ദ്ര ബജറ്റില്‍ കോവിഡ് സെസ്സിന് സാധ്യത

January 26, 2021 - 11:47 am

ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റില്‍ ഉയര്‍ന്ന വരുമാനക്കാര്‍ക്കുമേല്‍ കോവിഡ് സെസ്സ് ഏര്‍പ്പെടുത്താന്‍ സാധ്യത.മറ്റ് രാജ്യങ്ങള്‍ കഴിഞ്ഞ വര്‍ഷം തന്നെ ഇത്തരമൊരു സെസ്സ് ഏര്‍പ്പെടുത്തിയിരുന്നു. അതേസമയം, കോവിഡ് രക്ഷാ പാക്കേജായ ആത്മ നിര്‍ഭര്‍ പദ്ധതിയുടെ ഭാഗമായി വ്യക്തിഗത വരുമാന നികുതി പരിധി 2.5 ലക്ഷം രൂപയില്‍ നിന്നും അഞ്ച് ലക്ഷമായി ഉയര്‍ത്തിയിരുന്നു. ഈ പരിധി ഇനിയും ഉയര്‍ത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.ഇതുവരെ എല്ലാ നികുതികള്‍ക്കും മോദി സര്‍ക്കാര്‍ റിബേറ്റ് അനുവദിച്ചിരുന്നുവെങ്കിലും അടിസ്ഥാന നികുതി ഒഴിവാക്കല്‍ പരിധി മാറ്റിയിരുന്നില്ല.ബജറ്റില്‍ ഒരു പുതിയ ഡെവലെപ്മെന്റ് ഫൈനാന്‍സ് ഇന്‍സ്റ്റിറ്റിയൂഷന്‍ പ്രഖ്യാപിക്കുമെന്നും വാര്‍ത്തകളുണ്ട്. അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ക്ക് പ്രാമുഖ്യം നല്‍കുന്ന സ്ഥാപനമാകുമിത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *