റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സോമനാഥ ക്ഷേത്ര ട്രസ്റ്റ് ചെയര്‍മാനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തെരഞ്ഞെടുത്തു

January 19, 2021 - 11:16 am

ന്യൂഡല്‍ഹി: ഗുജറാത്തിലെ സോമനാഥ ക്ഷേത്ര ട്രസ്റ്റ് ചെയര്‍മാനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തെരഞ്ഞെടുത്തു. കേന്ദ്ര ആഭ്യന്ത്ര മന്ത്രി അമിത് ഷായാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. മുന്‍ പ്രധാനമന്ത്രി മോറാര്‍ജി ദേശായിക്ക് ശേഷം സോമനാഥ ക്ഷേത്രത്തിന്റെ ചെയര്‍മാന്‍ ആകുന്ന രണ്ടാമത്തെ പ്രധാനമന്ത്രിയാണ് മോദി. ബിജെപി നേതാവ് എല്‍ കെ അഡ്വാനി, അമിത് ഷാ, വ്യവസായി ഹര്‍ഷവര്‍ദ്ധന്‍ നിയോതിയ എന്നിവരാണ് ട്രസ്റ്റിലെ മറ്റു അംഗങ്ങള്‍. ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി കേശുഭായ് പട്ടേലിന്റെ മരണശേഷം ക്ഷേത്ര ട്രസ്റ്റിന്റെ ചെയര്‍മാന്‍ സ്ഥാനം ഒഴിഞ്ഞുകിടക്കുകയായിരുന്നു. മോദി ട്രസ്റ്റികളില്‍ ഒരാളായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. തിങ്കളാഴ്ച ഓണ്‍ലൈനായി ചേര്‍ന്ന ട്രസ്റ്റ് അംഗങ്ങളുടെ യോഗത്തിലാണ് പ്രധാനമന്ത്രിയെ ചെയര്‍മാനായി നിയമിക്കാന്‍ തീരുമാനമെടുത്തത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *